മത്ര സൂഖില്‍ കടകളില്‍ വെള്ളം കയറി. ബൗശര്‍-ആമിറാത് ചുരം റോഡില്‍ യാത്ര ചെയ്യുന്നവര്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും, സഞ്ചാരത്തിനായി മറ്റു റോഡുകള്‍ ഉപയോഗപ്പെടുത്തണമെന്നും റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു. അല്‍ ഖുവൈര്‍ പാലം കനത്ത മഴയെ തുടര്‍ന്ന് അടച്ചു. വാഹനങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.
ഒമാനിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിക്ക് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ ആളുകളെ കുറിച്ച് 30 റിപോര്‍ടുകള്‍ ലഭിച്ചതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി ചൊവ്വാഴ്ച അറിയിച്ചു.
ഒഎന്‍എ പറയുന്നതനുസരിച്ച്, റിപോര്‍ടുകള്‍ ഉടനടി ശ്രദ്ധിക്കുകയും രക്ഷാസംഘത്തെ അയക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ട ഫോടോകള്‍, വെള്ളപ്പൊക്കമുള്ള റോഡുകളില്‍ ചക്രങ്ങള്‍ വെള്ളത്തില്‍ മുങ്ങിയ കാറുകളില്‍ എമര്‍ജന്‍സി റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത് തുടങ്ങിയവ കാണിക്കുന്നു.
രക്ഷാസംഘങ്ങള്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുകയും വാഹനങ്ങള്‍ പരിശോധിക്കുകയും കുടുങ്ങിക്കിടക്കുന്ന കാറുകള്‍ പുറത്തെടുക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്നു. ആകാശത്ത് ഇരുണ്ട മേഘങ്ങള്‍ നിറഞ്ഞിരിക്കുന്നു.
വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 51 പേരെ രക്ഷപ്പെടുത്തുന്നതില്‍ സംഘം വിജയിച്ചതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു. രക്ഷപ്പെടുത്തിയവരില്‍ ആര്‍ക്കും പരുക്കില്ലെന്നും റിപോര്‍ടില്‍ പറയുന്നു.
പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്, വിവിധ രാജ്യങ്ങളിലെ അധികാരികള്‍ മുന്നറിയിപ്പ് നല്‍കുകയും താമസക്കാരോട് സുരക്ഷിതരായിരിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. യുഎഇയില്‍, അസ്ഥിരമായ കാലാവസ്ഥ ഒരാഴ്ച നീണ്ടുനില്‍ക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
അതേസമയം, ചൊവ്വാഴ്ചയുണ്ടായ മഴയില്‍ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം നിറഞ്ഞു. പലയിടത്തായി വാദികള്‍ രൂപം കൊണ്ടു. ദാഹിറയിലും ബാതിന പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മഴയുണ്ടായിരുന്നു. ചിലയിടങ്ങളില്‍ കനത്ത മഴ ലഭിച്ചപ്പോള്‍ ചിലയിടത്ത് ചാറ്റല്‍ മഴയാണ് പെയ്തത്. പലയിടങ്ങളിലും മഴയില്‍ വെള്ളക്കെട്ടുണ്ടായി.
വാദികളിലൂടെ ഒഴുകിയെത്തിയ വെള്ളം റോഡുകളിലും പരന്നൊഴുകി. അടുത്ത ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടികെട്ടിയ അന്തരീക്ഷത്തിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ മാറ്റത്തിന്റെ കൂടി ഭാഗമായാണ് മഴ പെയ്യുന്നത്. രാജ്യത്ത് ചൂടുകാലം തണുപ്പിലേക്കു മാറുന്ന കാലാവസ്ഥാമാറ്റമാണിപ്പോള്‍.
Keywords: 51 people rescued after being stranded by floods in Oman, Muscat, News, Rain, Flood, Police, Report, Gulf, World.