Follow KVARTHA on Google news Follow Us!
ad

Bizarre | '8 വയസ് മുതല്‍ പ്രേതങ്ങളെ കാണാനും നിയന്ത്രിക്കാനും കഴിയുന്നു, ആദ്യമായി സംസാരിച്ചത്, താന്‍ ജനിക്കുന്നതിന് മുന്‍പ് മരിച്ചുപോയ മുത്തശ്ശിയോട്'; ഞെട്ടിക്കുന്ന വിചിത്രവാദവുമായി 28 -കാരി

28-Year-Old Woman Claims She Can See And Control Ghosts#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂയോര്‍ക്: (www.kvartha.com) പ്രേതങ്ങളെ കാണാനും അവയെ നിയന്ത്രിക്കാനുമുള്ള ശക്തി തനിക്കുണ്ടെന്ന വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് 28 -കാരിയായ ഒരു യുവതി. ലിഡിയ തോമസ് എന്നാണ് ഈ യുവതിയുടെ പേര്. എട്ടു വയസ് പ്രായമുള്ളപ്പോഴാണ് ആദ്യമായി ഇത്തരത്തില്‍ ഒരു അനുഭവം അവള്‍ക്കുണ്ടായതെന്ന് പറയുന്നു.

അവള്‍ ജനിക്കുന്നതിനും ഏറെ നാളുകള്‍ക്ക് മുന്‍പ് മരിച്ചുപോയ മുത്തശ്ശിയെ ആണ് അന്ന് തന്റെ കിടപ്പുമുറിയുടെ വാതില്‍ക്കല്‍ കണ്ടതെന്ന് അവള്‍ പറയുന്നു. അതിനുശേഷം നിരവധി തവണ തനിക്ക് പരിചയമുള്ളതും അല്ലാത്തതുമായ നിരവധി ആളുകളുടെ പ്രേതരൂപങ്ങള്‍ അവള്‍ കണ്ടുവെന്നും പറയുന്നു. എന്നാല്‍, ആദ്യത്തെ രണ്ട് വര്‍ഷം ഇക്കാര്യങ്ങള്‍ താനാരോടും പറഞ്ഞില്ല. പിന്നീട് ഒരു ദിനചര്യ പോലെ ഇത് പതിവായതോടെ താന്‍ കാര്യങ്ങള്‍ വീട്ടുകാരോട് പറഞ്ഞുവെന്നാണ് അവള്‍ പറയുന്നത്.

ചെറുപ്പത്തില്‍ പ്രേതങ്ങളെ കണ്ട് ഭയപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ പക്ഷേ പ്രേതങ്ങളെ ഭയമില്ല. അവയെ നിയന്ത്രിക്കാനുള്ള ശേഷി തനിക്ക് ലഭിച്ചിരിക്കുന്നുവെന്നാണ് ഇവളുടെ വിചിത്രമായ വാദം. തന്റെ കാമുകന്‍ ഡാനിയേലിന്റെ മുത്തശ്ശി ഡോടിനെ താന്‍ സ്ഥിരമായി കാണാറുണ്ടെന്നും അവര്‍ തനിക്കുവേണ്ടി നൃത്തം ചെയ്ത് തരാറുണ്ടെന്നും ഒക്കെയാണ് ഈ യുവതി അവകാശപ്പെടുന്നത്. 

News,World,international,New York,Local-News,Woman, 28-Year-Old Woman Claims She Can See And Control Ghosts


കൂടാതെ തന്റെ വീട്ടുകാര്‍ക്ക് വേണ്ടി അവര്‍ ആവശ്യപ്പെടുന്ന പ്രേതങ്ങളോട് സംസാരിക്കുകയും പ്രേതങ്ങള്‍ നല്‍കുന്ന മറുപടി വീട്ടുകാരെ അറിയിക്കുകയും ചെയ്യും. എന്നാല്‍ ഇതൊന്നും പുറത്തുനിന്നുള്ള ആര്‍ക്കും വേണ്ടി ചെയ്തു കൊടുക്കാറില്ല. 

പുറത്തുവന്ന ഈ ഞെട്ടിക്കുന്ന വാര്‍ത്തയില്‍ എത്രത്തോളം വാസ്തവമുണെന്ന് അറിയില്ലെങ്കിലും അതിന്റെ സത്യാവസ്ഥ എന്താണെന്ന് അവര്‍ക്ക് മാത്രമേ അറിയൂ. എന്തായാലും യുവതിയുടെ വിചിത്രമായ വാദങ്ങള്‍ കേട്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാര്‍.

Keywords: News,World,international,New York,Local-News,Woman, 28-Year-Old Woman Claims She Can See And Control Ghosts

Post a Comment