പൊലീസ് പറയുന്നത്: 'മകൾക്കൊപ്പം ഉണ്ടായിരുന്ന അമ്മ ടെറസിൽ നിന്ന് താഴേക്ക് വന്നപ്പോഴായിരുന്നു സംഭവം. അരമണിക്കൂറിനുശേഷം ടെറസിലേക്ക് തിരിച്ചെത്തിയ അമ്മ മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജീവനുണ്ടെന്ന് വിശ്വസിച്ച് അവർ മൃതദേഹം താഴെയിറക്കുകയും ചെയ്തു.
രണ്ടാം വർഷ ബികോം വിദ്യാർഥിനിയാണ് ലീന. പഠിക്കാൻ വേണ്ടിയാണ് ടെറസിൽ പോയത്. ഷോൾ ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല'.
കുടുംബത്തിലെ ഇളയ മകളായിരുന്നു ലീന. ടിക് ടോക്കിൽ സജീവമായിരുന്ന അവർക്ക് ഇൻസ്റ്റാഗ്രാമിൽ പതിനായിരത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. അന്വേഷണത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ലീനയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
Keywords: 23-Year-Old Social Media Influencer Died In Chhattisgarh, National,News,Top-Headlines,Latest-News,Social Media,Media,Found Dead,Police,Investigates.