Citizenship | ഇക്കൊല്ലം ഒക്ടോബര്‍ വരെ 1,83,741 ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചു; മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍; ലോക്സഭയില്‍ കണക്കുകളുമായി കേന്ദ്രസര്‍ക്കാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 2017ല്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,33,049 ആയിരുന്നുവെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഒക്ടോബര്‍ 31 വരെ ഈ വര്‍ഷം മൊത്തം 1,83,741 പേര്‍ പൗരത്വം ഉപേക്ഷിച്ചു. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വെള്ളിയാഴ്ച ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
        
Citizenship | ഇക്കൊല്ലം ഒക്ടോബര്‍ വരെ 1,83,741 ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചു; മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍; ലോക്സഭയില്‍ കണക്കുകളുമായി കേന്ദ്രസര്‍ക്കാര്‍

മന്ത്രി നല്‍കിയ വിവരമനുസരിച്ച്, 2015ല്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,31,489 ആയിരുന്നു. 2016ല്‍ 1,41,603, 2017ല്‍ 1,33,049, 2018-ല്‍ 1,34,561, 2019-ല്‍ 1,44,017, 2020-ല്‍ 85,256, 2021-ല്‍ 1,63,370 എന്നിങ്ങനെയാണ് കണക്കുകള്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ പൗരത്വം എടുത്ത ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ പൗരന്മാരുടെ എണ്ണത്തെക്കുറിച്ചും രേഖാമൂലമുള്ള മറുപടിയില്‍ പറയുന്നു.

മന്ത്രാലയത്തില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഒഴികെ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച വിദേശ പൗരന്മാരുടെ എണ്ണം 2015ല്‍ 93 ആണ്. 153 (2016), 175 (2017), 129 (2018 ), 113 (2019), 27 (2020), 42 (2021), 60 (2022) എന്നിങ്ങനെയാണ് മറ്റുവര്‍ഷങ്ങളിലെ കണക്കുകള്‍.

Keywords:  Latest-News, National, Top-Headlines, New Delhi, Government-of-India, India, Lok Sabha, 1,83,741 Indians gave up citizenship till Oct.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia