Arrested | 'പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ 17 കാരിക്ക് നേരെ ആസിഡ് ആക്രമണം'; 20 കാരന്‍ അറസ്റ്റില്‍

 


ഗുവാഹതി: (www.kvartha.com) പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ 17 കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയെന്ന പരാതിയില്‍ 20 കാരന്‍ അറസ്റ്റില്‍. അസമിലെ ബാര്‍പേടയിലെ സര്‍തെബാരി പൊലീസ് സ്റ്റേഷനു കീഴിലെ മസ്ദിയ ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 20കാരനായ മെഹര്‍ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Arrested | 'പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ 17 കാരിക്ക് നേരെ ആസിഡ് ആക്രമണം'; 20 കാരന്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് ബാര്‍പേട എ എസ് പി പ്രദീപ് സൈകിയ പറയുന്നത്:

ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്ത ശേഷം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നു. ആ ബന്ധം പെണ്‍കുട്ടി അവസാനിപ്പിച്ചതാണ് ആക്രമണത്തിലേക്ക് വഴിവെച്ചത്. സര്‍ഫ്യൂരിക് ആസിഡുകൊണ്ടാണ് പ്രതി പെണ്‍കുട്ടിയെ ആക്രമിച്ചത്. കഴുത്തിലും ഷോള്‍ഡറിലും പരുക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Keywords: 17-year-old girl attacked with battery acid in Assam’s Barpeta; accused arrested, Assam, News, Local News, Attack, Arrested, Complaint, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia