ഈ വാഹനത്തിനൊപ്പം മറ്റ് രണ്ട് സൈനിക വാഹനങ്ങളും ഉണ്ടായിരുന്നു. മൂന്ന് വാഹനങ്ങളും രാവിലെ ചാത്തനിൽ നിന്ന് തങ്കുവിലേക്ക് പുറപ്പെട്ടതായിരുന്നു. ഉടൻ തന്നെ കരസേനയുടെ റെസ്‌ക്യൂ ടീം ഹെലികോപ്റ്ററിൽ മൃതദേഹങ്ങളും പരിക്കേറ്റ സൈനികരെയും പുറത്തെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്തു. ജീവൻ നഷ്ടപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു. വാഹനാപകടത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖമുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു
Keywords: 16 Army soldiers died, 4 injured in road accident in Sikkim, News,National,Top-Headlines,Latest-News,Injured,Army,Soldiers,Death,Prime Minister.