ഇംഫാൽ: (www.kvartha.com) മണിപ്പൂരിലെ നോനി ജില്ലയിൽ സ്കൂൾ ബസ് മറിഞ്ഞ് വൻ അപകടം. 15 വിദ്യാർഥികൾ മരിച്ചതായി ഇൻഡ്യ ടുഡേ റിപ്പോർട്ട് ചെയ്തു. നിരവധി പേർക്ക് പരുക്കേറ്റു. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 55 കിലോമീറ്റർ അകലെ മലയോര ജില്ലയിലെ ലോങ്‌സായി പ്രദേശത്തിന് സമീപമുള്ള ഓൾഡ് കച്ചാർ റോഡിലാണ് അപകടം നടന്നത്.
തമ്പലനു ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ രണ്ട് ബസുകളിലായി നോനി ജില്ലയിലെ ഖൗപുമിലേക്ക് പഠനയാത്ര പോയതായിരുന്നു. വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തിൽ അതിയായ ദുഃഖമുണ്ടെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ എസ്ഡിആർഎഫും മെഡിക്കൽ സംഘവും എംഎൽഎയും സ്ഥലത്തെത്തിയിട്ടുണ്ട്.

Keywords: 15 students feared dead in road accident in Manipur, National,News,Top-Headlines, Latest-News,Accident,Students,Manipur,injury.