Follow KVARTHA on Google news Follow Us!
ad

KIIFB projects | തിരൂരിൽ 144 കോടിയുടെ കിഫ്ബി പദ്ധതി പ്രവൃത്തികൾ നടപ്പാക്കുന്നു

144 crore KIIFB project works in Tirur #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) കിഫ്ബി അംഗീകാരം നൽകിയ തിരൂർ മണ്ഡലത്തിലെ 144 കോടി രൂപയുടെ വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം അടുത്ത മാർചിൽ ആരംഭിക്കുമെന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ അറിയിച്ചു. തിരുവനന്തപുരം കിഫ്ബി ആസ്ഥാനത്ത് എംഎൽഎയുടെ ആവശ്യമനുസരിച്ച് ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ തീരുമാനിച്ചതാണിത്.
              
144 crore KIIFB project works in Tirur, Kerala,Thiruvananthapuram,News,Top-Headlines,Latest-News,MLA.

തിരുനാവായ-തവന്നൂർ പുഴ പാലം-53.38 കോടി, തുഞ്ചൻ സ്മാരക ഗവ. കോളജ് കെട്ടിടം-10.29, പടിഞ്ഞാറക്കര-ഉണ്ണിയാൻ ജൻക്ഷൻ തീര ദേശീയ പാത-57.76, എഴൂർ ഗവ.ഹയർസെക്കന്ററി സ്കൂൾ കെട്ടിടം-മൂന്ന് കോടി, തിരൂർ ജി.എ.യു.പി സ്കൂൾ കെട്ടിടം-മൂന്ന് കോടി, പറവണ്ണ ഗവ. വൊകേഷനൽ ഹയർ സെകൻഡറി സ്കൂൾ കെട്ടിടം-മൂന്ന് കോടി, തിരൂർ ഗവ. വൊകേഷനൽ ഹയർ സെകൻഡറി ഗേൾസ് സ്കൂൾ കെട്ടിടം-മൂന്ന് കോടി, തിരൂർ ഗവ. ബോയ്സ് ഹയർ സെകൻഡറി സ്കൂൾ കെട്ടിടം-3.12കോടി, ആതവനാട് ഗവ.ഹൈസ്കൂൾ കെട്ടിടം-മൂന്ന് കോടി, ബിപി അങ്ങാടി ജിഎംയുപി സ്കൂൾ കെട്ടിടം-ഒരു കോടി എന്നിവയാണ് പ്രവൃത്തികൾ.

യോഗത്തിൽ കുക്കോളി മൊയ്തീൻ എംഎൽഎ, കിഫ്ബി സിഇഒ ഡോ. കെഎം അബ്രഹാം, അഡി. സിഇഒ സത്യജിത് രാജൻ, ജെനറൽ മാനജർ പിഎ ഷൈല തുടങ്ങിയവർ പങ്കെടുത്തു.

Keywords: 144 crore KIIFB project works in Tirur, Kerala,Thiruvananthapuram,News,Top-Headlines,Latest-News,MLA.

Post a Comment