നവംബര്‍ 22 നാണ് ആക്രി ഡീലറായ ഇബ്രാഹിം (60) എന്നയാളെ വീടിനുള്ളിലും ഭാര്യ ഹസ്രയെ ടോയ്ലറ്റിന് സമീപം കഴുത്തില്‍ തുണി ചുറ്റിയ നിലയിലും മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് പറയുന്നത്
'ദമ്പതികളെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ 12 വയസുകാരനാണ്. ദമ്പതികളെ പറ്റി കൗമാരക്കാരന് അറിയാമായിരുന്നു. ഇബ്രാഹിം ആക്രി വിറ്റ് ധാരാളം പണം സമ്പാദിച്ചിട്ടുണ്ടെന്ന സംശയത്തില്‍ മറ്റ് മൂന്ന് പേരെ മോഷണത്തിന് ഒപ്പം കൂട്ടി. എന്നാല്‍ മോഷണശ്രമം ദമ്പതികളുടെ കൊലപാതകത്തില്‍ കലാശിച്ചു.
കൗമാരക്കാരനെയും മഞ്ചേഷ്, ശിവം എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. നാലാം പ്രതി സന്ദീപിനെ പിടികൂടാനായിട്ടില്ല. ഇവരില്‍ നിന്ന് 12,000 രൂപയും ഒരു മൊബൈല്‍ ഫോണും ഒരു സ്വര്‍ണ മാലയും കണ്ടെടുത്തു', ഗാസിയാബാദ് പൊലീസ് ഉദ്യോഗസ്ഥന്‍ ഇരാജ് രാജ പറഞ്ഞു.
Keywords: Latest-News, National, Top-Headlines, Uttar Pradesh, Crime, Arrested, Murder, Robbery, Theft, Accused, 12-Year-Old Mastermind Arrested For Robbery, Murder Of UP Couple.
< !- START disable copy paste -->