ആറ്റിങ്ങല്‍: (www.kvartha.com) കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന 10-ാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. അഴൂര്‍ ഗാന്ധിസ്മാരകം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ഫാത്വിമ മന്‍സിലില്‍ ഫാത്വിമത് മുഹ്‌സിന (15) ആണ് മരിച്ചത്. വെയിലൂര്‍ ഹൈസ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
തലവേദന അനുഭവപ്പെടുകയും തുടര്‍ന്ന്, കുഴഞ്ഞുവീഴുകയും ചെയ്ത പെണ്‍കുട്ടി കഴിഞ്ഞ 20 ദിവസമായി തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ്: നിയാസ്. മാതാവ്: റഫീകത്. സഹോദരിമാര്‍: ഫാത്വിമത് നസീഹ, ഫാത്വിമത് സാജിദ.
Keywords: 10th class student undergoing treatment died after collapsing, Thiruvananthapuram, News, Student, Dead, Hospital, Treatment, Kerala.
Keywords: 10th class student undergoing treatment died after collapsing, Thiruvananthapuram, News, Student, Dead, Hospital, Treatment, Kerala.