Renames | വംശീയത ചൂണ്ടിക്കാട്ടി എതിര്‍പ്; വാനരവസൂരി രോഗത്തിന് പുതിയ പേര് ശുപാര്‍ശ ചെയ്ത് ലോകാരോഗ്യ സംഘടന

 



ന്യൂഡെല്‍ഹി: (www.kvartha.com) വാനരവസൂരി രോഗത്തിന് പുതിയ പേര് ശുപാര്‍ശ ചെയ്തിരിക്കുകയാണ് ലോകാരോഗ്യ സംഘടന(World Health Organization). ഇനി മുതല്‍ എംപോക്‌സ് (mpox) എന്ന പേരില്‍ അറിയപ്പെടുമെന്ന് ഡബ്ല്യു എച് ഒ പ്രഖ്യാപിച്ചു. വാനരവസൂരി എന്ന പേരിന് പിന്നിലെ വംശീയത ചൂണ്ടിക്കാട്ടി വിവിധഭാഗങ്ങളില്‍ നിന്ന് എതിര്‍പുയര്‍ന്നതിന് പിന്നാലെയാണ് നടപടി. തിങ്കളാഴ്ച്ച പേരുമാറ്റിയ വിവരം ലോകാരോഗ്യസംഘടന പരസ്യമാക്കുകയായിരുന്നു. 

ദശകങ്ങളോളം പഴക്കമുള്ള രോഗത്തിന്റെ പേരുമാറ്റാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. ഒന്ന് വാനരവസൂരി എന്ന പേര് കറുത്ത വര്‍ഗക്കാരെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്നു എന്ന വാദമാണ് പ്രധാനം. മറ്റൊന്ന് ഈ പേര് തുടരുന്നതോടെ കുരങ്ങുകള്‍ മാത്രമാണ് രോഗത്തിന് കാരണക്കാര്‍ എന്ന തെറ്റിദ്ധാരണ ഉണ്ടാകും എന്നതുമായിരുന്നു. 

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. 

Renames | വംശീയത ചൂണ്ടിക്കാട്ടി എതിര്‍പ്; വാനരവസൂരി രോഗത്തിന് പുതിയ പേര് ശുപാര്‍ശ ചെയ്ത് ലോകാരോഗ്യ സംഘടന


പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രികയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ ഒന്‍പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ മങ്കി പോക്‌സ് ആദ്യമായി കണ്ടെത്തിയത്.

Keywords:  News,National,India,New Delhi,Top-Headlines,Health,Disease,Health & Fitness, WHO recommends new name for monkeypox disease
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia