Delivery On Road | 'ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു'; യുവതി നടുറോഡില്‍ കുഞ്ഞിന് ജന്മം നല്‍കി; അപരിചിതര്‍ തുണി പിടിച്ച് മറയൊരുക്കി! വീഡിയോ വൈറല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുപ്പതി: (www.kvartha.com) ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ആശുപത്രിക്ക് സമീപമുള്ള നടുറോഡില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചില സ്ത്രീകള്‍ തുണി പിടിച്ച് യുവതിക്ക് മറയൊരുക്കുന്നതും ഒരു പുരുഷന്‍ കുഞ്ഞിനെ പ്രസവിക്കാന്‍ സഹായിക്കുന്നതും വേദന കൊണ്ട് സ്ത്രീ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം.
              
Delivery On Road | 'ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു'; യുവതി നടുറോഡില്‍ കുഞ്ഞിന് ജന്മം നല്‍കി; അപരിചിതര്‍ തുണി പിടിച്ച് മറയൊരുക്കി! വീഡിയോ വൈറല്‍

100 കിടക്കകളുള്ള തിരുപ്പതി മെറ്റേണിറ്റി ആശുപത്രിയില്‍ അധികൃതര്‍ പ്രവേശം നിഷേധിച്ചതിനെ തുടര്‍ന്നാണ് യുവതിക്ക് റോഡില്‍ പ്രസവിക്കേണ്ടി വന്നതെന്നാണ് ആരോപണം. ആരും കൂടെയില്ലാത്തതിനാല്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് ആശുപത്രി ജീവനക്കാര്‍ യുവതിയോട് പറഞ്ഞതായി റിപോര്‍ടുണ്ട്. ആശുപത്രി പുറത്ത് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അപരിചിതര്‍ അവരെ സഹായിക്കുകയായിരുന്നു.

കുഞ്ഞിനെ പ്രസവിക്കാന്‍ സഹായിച്ചത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നയാളാണ്. പിന്നീട് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും തിരുപ്പതി ജില്ലാ ഹെല്‍ത് ഇന്‍ ചാര്‍ജ് ശ്രീഹരി പറഞ്ഞു. ഒപ്പം ആരും ഇല്ലാതെ ആശുപത്രിയില്‍ വന്നാലും ഗര്‍ഭിണിയായ ഒരു സ്ത്രീക്കും ചികിത്സ നിഷേധിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Keywords:  National, Top-Headlines, Andhra Pradesh, Pregnant Woman, New Born Child, Hospital, Treatment, Road, Video, Viral, Social-Media, Video: Denied Admission By Andhra Hospital, Woman Delivers Baby On Road.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script