Follow KVARTHA on Google news Follow Us!
ad

Passport | പാസ്പോർടിൽ ഒറ്റപേരാണ് ഉള്ളതെങ്കിൽ യുഎഇയിലേക്കുള്ള യാത്ര മുടങ്ങുമോ? നിയമങ്ങൾ പറയുന്നത് ഇങ്ങനെ

#ഇന്നത്തെ വാര്‍ത്തകള്‍, #ലോക വാര്‍ത്തകള്‍, UAE amends travel guideline, people with one name on passport
-ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com) യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ പാസ്പോർടിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പാസ്പോർടിൽ ഒറ്റപ്പേര് മാത്രമുള്ള സന്ദര്‍ശക, വിസ ഓണ്‍ അറൈവല്‍, താൽകാലിക വിസ, എംപ്ലോയ്‌മെന്റ് വിസ യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശനം ലഭിക്കില്ലെന്ന് യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ റെസിഡന്റ്സ് വിസക്കാര്‍ക്ക് ഈ നിയമം ബാധകമല്ല.
               
Passengers, News, Visa, Gulf, World, Dubai, Application, Passport, UAE, United Arab Emirates, Travel, Top-Headlines, UAE amends travel guideline, people with one name on passport.

അതേസമയം, ഒറ്റപ്പേര് മാത്രമേയുള്ളൂവെങ്കിലും പാസ്പോർടിന്റെ രണ്ടാം പേജില്‍ പിതാവിന്റേയോ കുടുംബത്തിന്റെയോ പേരുള്ളവര്‍ക്ക് വിസ അനുവദിക്കുമെന്ന് നാഷണല്‍ അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വ്യക്തത വരുത്തിയിട്ടുണ്ട്.
            
Passengers, News, Visa, Gulf, World, Dubai, Application, Passport, UAE, United Arab Emirates, Travel, Top-Headlines, UAE amends travel guideline, people with one name on passport.

ആർക്കാണ് തിരിച്ചടി?

പാസ്പോർടിൽ ഗിവൺനെയിമോ സർനെയിമോ മാത്രം നൽകിയവർക്കാണ് നിയമങ്ങൾ തിരിച്ചടിയാവുക. ഗിവൺനെയിം എഴുതി സർനെയിമിന്റെ സ്ഥാനത്ത് ഒന്നും ഇല്ലെങ്കിലോ അല്ലെങ്കിൽ സർനെയിം ഉണ്ടാവുകയും എന്നാൽ ഗിവൺനെയിം ഒന്നും ഇല്ലെങ്കിലോ യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് തടസമാവുമെന്ന് എയർ ഇൻഡ്യ, എയർ ഇൻഡ്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ വിമാന കംപനികൾ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് ചെയ്യേണ്ടത്?

ഈ സാഹചര്യത്തിൽ സന്ദർശകവിസയിൽ യാത്രചെയ്യുന്നവർ പാസ്പോർടി പേരിനൊപ്പം സർനെയിമുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഒരൊറ്റ വാക്കിലുള്ള പേരുള്ളവര്‍ പിതാവിന്റെയോ ഭര്‍ത്താവിന്റെയോ മറ്റോ പേര് ചേര്‍ക്കാന്‍ പാസ്‌പോര്‍ട് അപേക്ഷിക്കുമ്പോള്‍ തന്നെ നല്‍കാന്‍ ശ്രദ്ധിക്കുക. അതേസമയം, വിസ നിയമങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് രാജ്യത്തെ യുഎഇ എംബസിയെയോ യുഎഇയിലെ ബന്ധപ്പെട്ട അധികൃതരെയോ ബന്ധപ്പെടുക.

Keywords: Passengers, News, Report: Qasim Moh'd Udumbunthala, Visa, Gulf, World, Dubai, Application, Passport, UAE, United Arab Emirates, Travel, Top-Headlines, UAE amends travel guideline, people with one name on passport.
< !- START disable copy paste -->

Post a Comment