Ekadashi | ഗുരുവായൂരില്‍ ആദ്യമായി 2 ദിവസം ഏകാദശി; ഡിസംബര്‍ 3, 4 തീയതികളില്‍ ആഘോഷിക്കും

 



ഗുരുവായൂര്‍: (www.kvartha.com) ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3, 4 തീയതികളില്‍ ആഘോഷിക്കാന്‍  ദേവസ്വം അധികൃതര്‍ തീരുമാനിച്ചു. ഏകാദശി ഉത്സവ തീയതിയെ സംബന്ധിച്ച് ജ്യോതിഷികള്‍ക്കിടയിലും ദേവസ്വം ഉദ്യോഗസ്ഥര്‍ക്കിടയിലും ആശയക്കുഴപ്പം നിലനിന്നിരുന്നു.

ഗുരുവായൂര്‍ ഏകാദശി രണ്ടു ദിവസം ആചരിക്കുമ്പോള്‍ സ്വര്‍ണക്കോലം എഴുന്നള്ളത്ത് നാല് ദിവസത്തിന് പകരം ഇത്തവണ അഞ്ച് ദിവസമുണ്ടാകും. തുടര്‍ചയായ 80 മണിക്കൂര്‍ ദര്‍ശനത്തിനാണ് ക്ഷേത്രം വേദിയാകുക. ഏകാദശി അനുഷ്ഠിക്കുന്നവര്‍ക്കുള്ള പ്രസാദ ഊട്ട് മൂന്നിനും നാലിനും നടക്കും. ദേവസ്വം നേരത്തേ നിശ്ചയിച്ച 30000 പേര്‍ക്കുള്ള ഏകാദശിയൂട്ട് രണ്ട് ദിവസമാകുമ്പോള്‍ ഇരട്ടിയാകും. 

Ekadashi | ഗുരുവായൂരില്‍ ആദ്യമായി 2 ദിവസം ഏകാദശി; ഡിസംബര്‍ 3, 4 തീയതികളില്‍ ആഘോഷിക്കും


ദശമി ദിവസമായ ഡിസംബര്‍ രണ്ടിന് പുലര്‍ചെ മൂന്നിന് ക്ഷേത്രനട തുറന്നാല്‍ ദ്വാദശി ദിവസമായ അഞ്ചിന് രാവിലെ 11 വരെ പൂജകള്‍ക്കല്ലാതെ ശ്രീലകം അടയ്ക്കില്ല. അഷ്ടമി ദിവസമായ ബുധനാഴ്ച മുതല്‍ വിശിഷ്ഠ സ്വര്‍ണക്കോലം വിളക്കിന് എഴുന്നള്ളിക്കാന്‍ തുടങ്ങും. നവമി, ദശമി, ഏകാദശി രണ്ടു ദിവസവും വിളക്കിന് സ്വര്‍ണക്കോലപ്രഭയിലാകും എഴുന്നള്ളത്ത്.

ഗുരുവും വായുവും ചേര്‍ന്ന് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയ ഏകാദശി നാളിലെ ഉദയാസ്തമയപൂജ വിശേഷതയാണ്. പുരാതനകാലം മുതല്‍ നടന്നുവരുന്ന ചടങ്ങാണിത്. ദേവസ്വം ഏകാദശി ആചരിക്കുന്ന രണ്ടു ദിവസങ്ങളില്‍ ആദ്യ ദിനമായ ഡിസംബര്‍ മൂന്നിന് ഉദയാസ്തമയപൂജ നടത്താനാണ് ദേവസ്വം തീരുമാനിച്ചിട്ടുള്ളത്.

Keywords:  News,Kerala,State,Guruvayoor,Guruvayoor Temple,pilgrimage,Religion,Festival,Top-Headlines,Trending, Two Days Guruvayur Temple Ekadashi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia