Arrested | തിരുവനന്തപുരത്ത് പ്രഭാതസവാരിക്കിടെ യുവതിക്ക് നേരെ ആക്രമണം; പ്രതി പിടിയില്‍; കുടുക്കിയത് സിസിടിവി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) നഗരത്തില്‍ പ്രഭാതസവാരി നടത്തുകയായിരുന്ന യുവതിക്ക് നേരെ ആക്രമണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. വഞ്ചിയൂര്‍ കോടതിക്ക് സമീപം വ്യാഴാഴ്ച പുലര്‍ചെയാണ് കേന്ദ്രസര്‍കാര്‍ ജീവനക്കാരിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കരുമം സ്വദേശി ശ്രീജിതിനെയാണ് പൊലീസ് പിടികൂടിയത്. അമ്മയെ ജോലി സ്ഥലത്ത് എത്തിച്ച് മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
Aster_MIMS

Arrested | തിരുവനന്തപുരത്ത് പ്രഭാതസവാരിക്കിടെ യുവതിക്ക് നേരെ ആക്രമണം; പ്രതി പിടിയില്‍; കുടുക്കിയത് സിസിടിവി

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തുകയും തുടര്‍ന്ന് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പൊലീസ് തന്നെ തേടിയെത്തുമെന്ന് പ്രതീക്ഷിക്കാതിരുന്ന ഇയാള്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

കോടതിക്ക് മുമ്പിലുള്ള ഇടവഴിയിലൂടെ നടന്നു വരികയായിരുന്ന യുവതിക്ക് പിന്നാലെ സ്‌കൂടറിലെത്തി ആക്രമിക്കുകയായിരുന്നു. പിടിവലിക്കിടെ യുവതി നിലത്തുവീഴുകയും പരുക്കേല്‍ക്കുകയും ചെയ്തു. യുവതി നിലവിളിച്ചതോടെ സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകള്‍ ഓടിയെത്തുകയും ഇതോടെ ഇയാള്‍ രക്ഷപ്പെടുകയുമായിരുന്നു. യുവതി അപ്പോള്‍ തന്നെ വഞ്ചിയൂര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു.

Keywords: TVM: Man arrested for assaulting woman at Vanchiyoor, Thiruvananthapuram, News, Police, Arrested, Assault, Complaint, CCTV, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia