Killed | തൃശൂരില്‍ അച്ഛനും മകനും കുത്തേറ്റ് മരിച്ചു; അയല്‍വാസി പിടിയില്‍
Nov 29, 2022, 08:09 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com) വാക് തര്‍ക്കത്തിനിടെ അച്ഛനും മകനും കുത്തേറ്റ് മരിച്ചു. ചേര്‍പ്പ് പല്ലിശേരിയില്‍ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് പരിസരവാസികളെ നടുക്കിയ സംഭവം. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ (62) മകന്‍ ജിതിന്‍ കുമാര്‍ (32) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ വേലപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചേര്‍പ്പ് പൊലീസ് പറയുന്നത്: അയല്‍വാസി വേലപ്പനുമായുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു. കത്തിയുമായി എത്തിയ വേലപ്പന്‍ അച്ഛനെയും മകനെയും കുത്തി. ഇരുവരെയും ഉടന്‍ തന്നെ കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേര്‍പ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പെട്ട വേലപ്പനെ പിന്നീട് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Thrissur,Killed,Crime,attack,Accused,Police,police-station,Custody,hospital, Thrissur: Father and son killed by neighbour
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.