Treatment | ഹബ് ആന്‍ഡ് സ്‌പോക് വഴി ഒരു ലക്ഷം ജനങ്ങള്‍ക്ക് സേവനം; സൂപര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ശുശ്രൂഷ നിങ്ങളുടെ വിരല്‍ തുമ്പില്‍

 


തിരുവനന്തപുരം: (www.kvartha.com) ഇ സഞ്ജീവനി ടെലി മെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെ ത്രിതല ഹബ് ആന്‍ഡ് സ്‌പോക് സംവിധാനം വഴി 1.02 ലക്ഷം പേര്‍ക്ക് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനങ്ങള്‍ക്ക് ഇതിലൂടെ മെഡികല്‍ കോളജുകളില്‍ പോകാതെ തന്നെ തൊട്ടടുത്തുള്ള സര്‍കാര്‍ ആശുപത്രിയില്‍ നിന്നും എല്ലാ സൂപര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കാന്‍ കഴിയുന്നു.

Treatment | ഹബ് ആന്‍ഡ് സ്‌പോക് വഴി ഒരു ലക്ഷം ജനങ്ങള്‍ക്ക് സേവനം; സൂപര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ശുശ്രൂഷ നിങ്ങളുടെ വിരല്‍ തുമ്പില്‍

ഇതിനായി സംസ്ഥാന തലത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറിയുടെ നേതൃത്വത്തിലുള്ള ഒരു സംസ്ഥാനതല കമിറ്റിയും ജില്ലകളില്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ജില്ലാതല കമിറ്റിയും രൂപീകരിച്ചിട്ടുണ്ട്. മെഡികല്‍ കോളജുകള്‍ ഇല്ലാത്ത ജില്ലകളില്‍ സ്വകാര്യ സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ഉപയോഗിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലാ ജെനറല്‍ ആശുപത്രികള്‍ മുഖേന സ്‌പെഷ്യാലിറ്റി സേവനങ്ങളും മെഡികല്‍ കോളജുകള്‍ വഴി സൂപര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളുമാണ് ലഭ്യമാക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളും, അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്‌പോകായാണ് പ്രവര്‍ത്തിക്കുക. ജില്ലാ, ജെനറല്‍ ആശുപത്രികളും, മെഡികല്‍ കോളജുകളും ഹബായിട്ടും പ്രവര്‍ത്തിക്കും.

ആദ്യമായി സ്‌പോക് ആശുപത്രിയിലെ ഡോക്ടര്‍ പ്രാഥമിക പരിശോധന നടത്തും. ആ രോഗിയെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ക്ക് റെഫര്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടെങ്കില്‍ ജില്ലാ, ജെനറല്‍, മെഡികല്‍ കോളജിലെ ഹബിലെ ഡോക്ടറിലേക്ക്, ഡോക്ടര്‍ ടു ഡോക്ടര്‍ സംവിധാനം വഴി കണക്ട് ചെയ്യുന്നതാണ്. ഇതിലൂടെ സ്‌പെഷ്യാലിറ്റി, സൂപര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് മെഡികല്‍ കോളജുകളിലേക്കും, ജില്ലാ ആശുപത്രികളിലേക്കും പോകാതെ തന്നെ വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാകുന്നതാണ്.

ഇ സഞ്ജീവനി ഒപിഡിയില്‍ നിലവില്‍ 4.88 ലക്ഷത്തില്‍ അധികം പരിശോധനകള്‍ നടന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴി ജനങ്ങള്‍ക്ക് ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി ഇതിലൂടെ സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കുന്നു. ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശാ വര്‍കര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍ എന്നിവര്‍ക്കും ഡോക്ടര്‍ ടു ഡോക്ടര്‍ സംവിധാനം വഴി ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്ക് നല്‍കാവുന്നതാണ്.

www(dot)esanjeevaniopd(dot)in/kerala എന്ന വെബ് സൈറ്റ് വഴിയോ ഇ സഞ്ജീവനി ആപ്ലികേഷന്‍ വഴിയോ ഇ സഞ്ജീവനി സേവനം ലഭ്യമാണ്. സംശയങ്ങള്‍ക്ക് ദിശ 104, 1056 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഇ സഞ്ജീവനി ഉപയോഗിക്കുന്നതിലൂടെ വീട്ടിലിരുന്ന് സേവനം ലഭിക്കുന്നതിനാല്‍ അനാവശ്യ ആശുപത്രി യാത്രയും തിരക്കും കുറയ്ക്കാനാകും. അതിനാല്‍ പരമാവധി പേര്‍ ഈ സേവനം ലഭ്യമാക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Keywords: Serving 100,000 people through hub and spoke; Service of super specialty doctors at your finger tips, Thiruvananthapuram, News, Health, Health and Fitness, Health Minister, Treatment, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia