Controversy | ഒരു വഞ്ചകനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല, 10 എംഎല്‍എമാരുടെ പിന്തുണയെങ്കിലും വേണം; സ്വന്തം സര്‍കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന പാര്‍ടി പ്രസിഡന്റിനെ ഇന്‍ഡ്യ ആദ്യമായി കാണുകയാകും; സചിന്‍ പൈലറ്റിനെ ഒന്നല്ല, 6 തവണ 'ചതിയന്‍' എന്ന് വിശേഷിപ്പിച്ച് അശോക് ഗെലോട്
Nov 24, 2022, 18:23 IST
ADVERTISEMENT
പാലി: (www.kvartha.com) രാജസ്താനിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് അയവില്ലെന്നാണ് അടുത്തിടെ സംസ്ഥാനത്തുനിന്നും പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. മുഖ്യമന്ത്രി അശോക് ഗെലോടും സചിന്‍ പൈലറ്റും തമ്മിലാണ് പ്രധാനമായും ഒളിച്ചും തെളിഞ്ഞും പോര് നടത്തുന്നത്.

കോണ്‍ഗ്രസിലെ യുവനേതാവും അശോക് ഗെലോടിന്റെ മുഖ്യമന്ത്രി പദത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്ന സചിന്‍ പൈലറ്റിനെ ഗെലോട് 'ചതിയന്‍' എന്നു വിശേഷിപ്പിച്ചതാണ് പുതിയ സംഭവം. ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഒന്നല്ല, ആറു തവണയാണ് പൈലറ്റിനെ ഗെലോട് ചതിയന്‍ എന്നു വിളിക്കുന്നത്.
സ്വന്തം സര്‍കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന പാര്‍ടി പ്രസിഡന്റിനെ ഇന്‍ഡ്യ ആദ്യമായി കാണുകയാകുംഎന്നും 2020ല്‍ സചിന്‍ പൈലറ്റ് എംഎല്‍എമാരുമായി നടത്തിയ ലഹളയെ ഓര്‍മിപ്പിച്ച് ഗെലോട് പറഞ്ഞു. ബിജെപി ഫണ്ട് ചെയ്ത പ്രതിസന്ധിയായിരുന്നു അതെന്നും തെളിവുകള്‍ വ്യക്തമാക്കാതെ ഗെലോട് കൂട്ടിച്ചേര്‍ത്തു.
അന്ന് രണ്ടു വര്‍ഷമായി ഉപമുഖ്യമന്ത്രി പദവിയില്‍ ഇരുന്ന പൈലറ്റ് 19 എംഎല്‍എമാരുമായി ഡെല്‍ഹിക്കടുത്ത് ഫൈവ് സ്റ്റാര്‍ റിസോര്‍ടില്‍ ക്യാംപ് ചെയ്താണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തതെന്നും ഗെലോട് പറഞ്ഞു. ഒന്നുകില്‍ മുഖ്യമന്ത്രിയാക്കുക അല്ലെങ്കില്‍ പാര്‍ടിക്കു പുറത്തേക്കുപോകും. ഇതായിരുന്നു പൈലറ്റിന്റെ വെല്ലുവിളി.
പിന്നീട് പൈലറ്റ് പക്ഷത്തുനിന്ന് എംഎല്‍എമാര്‍ ചാടി. 100ല്‍ അധികം എംഎല്‍എമാരുമായി ഗെലോട് പക്ഷവും കരുത്തു കാട്ടി. ഇതേത്തുടര്‍ന്ന് പൈലറ്റ് തോല്‍വി സമ്മതിക്കുകയായിരുന്നു. പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവിയും അദ്ദേഹത്തിന് നഷ്ടമായി.
ലഹളയുടെ സമയം പൈലറ്റ് ഡെല്‍ഹിയില്‍ വച്ച് കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചില എംഎല്‍എമാര്‍ക്ക് അഞ്ചു കോടിയും ചിലര്‍ക്ക് 10 കോടിയും ലഭിച്ചു. ബിജെപിയുടെ ഡെല്‍ഹി ഓഫിസില്‍ നിന്നാണ് പണം നല്‍കിയത്. കോണ്‍ഗ്രസിന്റെ ദൂതന്മാര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കാതിരുന്ന പൈലറ്റ് അന്ന് ധര്‍മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തിയെന്നും ഗെലോട് ആരോപിച്ചു.
ഗെലോടിന്റെ വാക്കുകള്‍:
ഒരു ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല. 10 എംഎല്‍എമാരുടെ പിന്തുണയില്ലാത്ത സചിന്‍ പൈലറ്റിനെ ഹൈകമാന്‍ഡിന് ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല. നേതൃത്വത്തിനെതിരെ ലഹളയുണ്ടാക്കിയ ആളാണ്. പാര്‍ടിയെ വഞ്ചിച്ചയാളാണ്. ചതിയനാണ്.
Keywords: Sachin Pilot Is 'Gaddar', Says CM Ashok Gehlot Amid Rift In Rajasthan Congress, Rajasthan, News, Politics, Trending, Chief Minister, Media, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.