Stay Order | ദേവസ്വംഭൂമി കയ്യേറിയുള്ള വികസനപ്രവര്‍ത്തനമാണെന്ന പരാതി; പാലക്കയംതട്ടില്‍ വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കാനുള്ള നടപടികള്‍ക്ക് ഹൈകോടതി സ്റ്റേ

 


കണ്ണൂര്‍: (www.kvartha.com) പാലക്കയംതട്ട് വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കാനുള്ള ടൂറിസം വകുപ്പിന്റെ നീക്കങ്ങള്‍ക്ക് ഹൈകോടതിയില്‍ നിന്നും തിരിച്ചടി. 2015 ലാണ് പാലക്കയംതട്ടില്‍ വികസന പ്രവര്‍ത്തികള്‍ നടത്തിയത് ദേവസ്വം ഭൂമി കയ്യേറിയാണെന്നുള്ള പരാതി ഹൈകോടതിയില്‍ നല്‍കിയത്. 

റവന്യൂ വകുപ്പ് അനുവദിച്ചത് ഏഴര ഏകര്‍ ഭൂമി മാത്രമാണെന്നും എന്നാല്‍ 14 ഏകര്‍ ഭൂമിയാണ് ഡി ടി പി സി കൈവശപ്പെടുത്തിയതെന്നും അധികമുള്ള ഭൂമി ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്നുമാണ് പരാതിക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. 

Stay Order | ദേവസ്വംഭൂമി കയ്യേറിയുള്ള വികസനപ്രവര്‍ത്തനമാണെന്ന പരാതി; പാലക്കയംതട്ടില്‍ വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കാനുള്ള നടപടികള്‍ക്ക് ഹൈകോടതി സ്റ്റേ


ഇതിനിടയിലാണ് പാലക്കയംതട്ട് നടത്തിപ്പിന് നല്‍കാന്‍ ഡി ടി പി സി കഴിഞ്ഞ എട്ടിന് ടെന്‍ഡര്‍ വിളിച്ചത്. വിവാദമഭൂമി നടത്തിപ്പിന് നല്‍കാനുള്ള ഡി ടി പി സിയുടെ നീക്കമാണ് ഹൈകോടതി സ്റ്റേ ചെയ്തത്. പാലക്കയംതട്ടില്‍ നടന്ന ഒരുകോടിയുടെ നിര്‍മാണത്തില്‍ 60 ലക്ഷത്തിന്റെ അഴിമതി നടന്നുവെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.

Keywords:  News,Kerala,State,Devaswom,Top-Headlines,Tourism,Court,High Court of Kerala,Complaint,Stay order, Palakkayam: HC stays development works encroaching on Devaswam land 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia