Fire | ഡെൽഹിയിലെ മാർക്കറ്റിൽ വൻതീപിടുത്തം; 50 കടകൾ കത്തിനശിച്ചു; 150-ലധികം അഗ്നിശമന സേനാംഗങ്ങളെ എത്തിച്ചു; ദൃശ്യങ്ങൾ കാണാം

 


ന്യൂഡെൽഹി: (www.kvartha.com) നോർത്ത് ഡെൽഹിയിൽ ചാന്ദ്‌നി ചൗക്കിലെ ഭഗീരത് പാലസ് പ്രദേശത്ത് മൊത്തവ്യാപാര മാർക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ 50 ലേറെ കടകൾ കത്തി നശിച്ചു. രാത്രി 9.20 ഓടെയാണ് സംഭവം. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് 150 ഓളം അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. വെള്ളിയാഴ്ച രാവിലെയും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
             
Fire | ഡെൽഹിയിലെ മാർക്കറ്റിൽ വൻതീപിടുത്തം; 50 കടകൾ കത്തിനശിച്ചു; 150-ലധികം അഗ്നിശമന സേനാംഗങ്ങളെ എത്തിച്ചു; ദൃശ്യങ്ങൾ കാണാം

ആദ്യ ഘട്ടത്തിൽ 34 അഗ്നിശമന യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. അവർ ആറ് മണിക്കൂറിലധികമാണ് പരിശ്രമം നടത്തിയത്. തീ അണയ്ക്കാൻ നിലവിൽ 22 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം പ്രദേശത്തെ ഇടുങ്ങിയ പാതകൾ അഗ്നിശമന വാഹനങ്ങൾക്ക് സംഭവസ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടാക്കി. ഒരു കടയിൽ നിന്ന് തീ ഉടൻ സമീപത്തെ കടകളിലേക്കും പടർന്നതായാണ് വിവരം.


Keywords: Over 50 shops gutted in fire at wholesale market in Delhi's Chandni Chowk, News,New Delhi,Top-Headlines,Latest-News,market,Massive Fire,shop,Video,viral, Fire force.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia