Bail | പാലയാട് ലീഗല്‍ സ്റ്റഡീസിലെ സംഘര്‍ഷം: അലന്‍ ശുഐബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ സമീപിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തലശേരി: (www.kvartha.com) പന്തീരങ്കാവ് യു എ പി എ കേസില്‍ അലന്‍ ശുഐബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ദേശീയ അന്വേഷണ ഏജന്‍സി അപേക്ഷ നല്‍കി. കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതിയിലാണ് അപേക്ഷ നല്‍കിയത്. അലന്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് എന്‍ ഐ എ കോടതിയെ അറിയിച്ചു. 
Aster mims 04/11/2022

നേരത്തെ അലനെതിരേ സംസ്ഥാന പൊലീസും സമാന റിപോര്‍ട് കോടതിയില്‍ സമര്‍പിച്ചിരുന്നു. ഈ റിപോര്‍ട് എന്‍ ഐ എ കോടതിക്ക് കൈമാറുകയാണ് ചെയ്തത്. 

തലശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് കാംപസില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന എസ് എഫ് ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ അലനെതിരെ ധര്‍മടം പൊലീസ് കേസെടുത്തിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തിലാണ് അലന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന റിപോര്‍ട് പന്നിയങ്കര സ്റ്റേഷന്‍ ഓഫീസര്‍ ശംഭുനാഥ് എന്‍ഐഎ കോടതിക്ക് കൈമാറിയിരുന്നത്. 

മറ്റൊരു കേസില്‍ ഉള്‍പെടാന്‍ പാടില്ലെന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കോടതി അലന്‍ ശുഐബിന് ജാമ്യം നല്‍കിയിരുന്നത്. തനിക്കെതിരെയുള്ളത് കള്ളകേസാണെന്നും എസ് എഫ് ഐ പകപോക്കുകയാണെന്നും അലന്‍ നേരത്തെ ആരോപിച്ചിരുന്നു. 

Bail | പാലയാട് ലീഗല്‍ സ്റ്റഡീസിലെ സംഘര്‍ഷം: അലന്‍ ശുഐബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ സമീപിച്ചു


2019ലാണ് കോഴിക്കോട് സ്വദേശികളായ അലന്‍ ശുഐബിനെയും താഹ ഫസലിനെയും മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ ചുമത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇതിനു ശേഷം ജാമ്യത്തിലിറങ്ങിയ അലന്‍ പാലയാട് ലീഗല്‍ സ്റ്റഡീസില്‍ തുടര്‍പഠനം നടത്തവെയാണ് എസ് എഫ് ഐ പ്രവര്‍ത്തകരുമായി കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ തര്‍ക്കമുണ്ടായത്. 

എസ് എഫ് ഐക്കെതിരെ സംയുക്ത വിദ്യാര്‍ഥി യൂനിയന്‍ രൂപീകരിച്ചാണ് അലന്‍ മത്സരത്തിനിറങ്ങിയത്. തുടര്‍ന്നാണ് ഇവിടെ അലന്‍ ശുഐബിനെ അനുകൂലിക്കുന്നവരും എസ് എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്. ഇരുവിഭാഗമാളുകളുടെയും പരാതിയില്‍ ധര്‍മടം പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ തനിക്കെതിരെ കള്ളകേസ് ചുമത്തി വേട്ടയാടുകയാണെന്ന് അലന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. റാഗിങ് നിരോധന നിയമപ്രകാരമുള്‍പെടെയുള്ള കേസുകള്‍ അലനെതിരെ ചുമത്തിയിരുന്നു.

Keywords:  News,Kerala,State,Thalassery,Case,Bail,NIA,Complaint,Case,Police,Clash,Politics,SFI, NIA also demanded cancellation of Alan Shuhaib's bail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script