Accidental Death | കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് ഒരു മരണം; 3 പേര്‍ക്ക് പരുക്ക്
Nov 22, 2022, 12:50 IST
ADVERTISEMENT
മൂവാറ്റുപുഴ: (www.kvartha.com) കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. പുത്തന്‍കുരിശ് സ്വദേശി ആയൂഷ് ഗോപിയാണ് മരിച്ചത്.
രാവിലെ 9.30ന് മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ മൂവാറ്റുപുഴ ഹോസ്റ്റല്‍ പടിയിലാണ് അപകടം നടന്നത്. തൊടുപുഴ അല്‍ അസ്ഹര്‍ കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. നിയന്ത്രണംവിട്ട കാര്‍ റോഡിന് സമീപത്തെ താഴ്ചയിലേയ്ക്ക് മറിഞ്ഞതാണ് അപകടത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചത്.
സംഭവമറിഞ്ഞെത്തിയ നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരുക്കേറ്റിരുന്നതിനാല്‍ ആയൂഷ് ഗോപി വഴിമധ്യേ മരിക്കുകയായിരുന്നുവെന്നാണ് വിവരം.
Keywords: News,Kerala,State,Accident,Accidental Death,Students,Injured,Local-News, Muvattupuzha: One student died in car overturned; Three injured
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

