Arrested | കൃഷി തുടങ്ങാതിരിക്കാന്‍ കര്‍ഷകന്റെ ട്രാക്ടറിനുള്ളില്‍ ഉപ്പിട്ട് കേടുവരുത്താന്‍ ശ്രമിച്ചെന്ന കേസ്; 72 കാരന്‍ അറസ്റ്റില്‍

 



കോട്ടയം: (www.kvartha.com) കൃഷി തുടങ്ങാതിരിക്കാന്‍ കര്‍ഷകന്റെ ട്രാക്ടറിനുള്ളില്‍ ഉപ്പിട്ട് കേടുവരുത്താന്‍ ശ്രമിച്ചെന്ന കേസില്‍ 72 കാരന്‍ അറസ്റ്റില്‍. ചേര്‍പ്പുങ്കല്‍ നഴ്‌സിങ് കോളജ് ഭാഗത്ത് താമസിക്കുന്ന കുമ്മണ്ണാര്‍ വീട്ടില്‍ കുഞ്ഞുമോനെയാണ് കിടങ്ങൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചേര്‍പ്പുങ്കല്‍ സ്വദേശിയായ കര്‍ഷകന്‍ മാത്തുക്കുട്ടി തോമസിന്റെ ട്രാക്ടറിലാണ് ഇയാള്‍ ഉപ്പുകല്ലിട്ടത്.

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഒരാഴ്ച മുന്‍പ് ചേര്‍പ്പുങ്കല്‍ പാടശേഖരത്തില്‍ വച്ചായിരുന്നു സംഭവം. പാടത്ത് ഉഴവ് നടത്തിയശേഷം നിര്‍ത്തിയിട്ടിരുന്ന ട്രാക്ടറിനുള്ളില്‍ ഇയാള്‍ ഉപ്പുകല്ലിടുകയായിരുന്നു. തുടര്‍ന്ന് ട്രാക്ടര്‍ സ്റ്റാര്‍ട് ആകാതെ വന്നതോടെ മാത്തുക്കുട്ടി കിടങ്ങൂര്‍ പൊലീസില്‍ പരാതി നല്‍കി. 

Arrested | കൃഷി തുടങ്ങാതിരിക്കാന്‍ കര്‍ഷകന്റെ ട്രാക്ടറിനുള്ളില്‍ ഉപ്പിട്ട് കേടുവരുത്താന്‍ ശ്രമിച്ചെന്ന കേസ്; 72 കാരന്‍ അറസ്റ്റില്‍


60 ഏകറോളം സ്ഥലത്ത് കൃഷിയിറക്കുന്ന കര്‍ഷകനെ ദ്രോഹിക്കുന്ന നടപടിയില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുമോന്‍ പിടിയിലായത്. ഇയാള്‍ക്ക് പശുവളര്‍ത്തലായിരുന്നു ജോലി. സമീപമുള്ള പാടശേഖരത്തില്‍ നെല്‍കൃഷിയിറക്കിയാല്‍ തന്റെ പശുവളര്‍ത്തല്‍ നിന്നുപോകുമെന്നുള്ള ഭീതി മൂലമാണ് ഉപ്പുകല്ലിട്ടത്.

കിടങ്ങൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ ആര്‍ ബിജു, എസ് ഐ കുര്യന്‍ മാത്യു, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീനിവാസന്‍ എന്നിവരാണ് പ്രതിയെ കണ്ടെത്താന്‍ അന്വേഷണം നടത്തിയത്. 

Keywords:  News,Kerala,State,Local-News,Accused,Arrested,Police,Agriculture,Farmers,Cow, Cow Rearing, Paddy Field, Kottayam: Man who tried to damage tractor, arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia