Wild Elephant Attack | കോനൂര്‍കണ്ടിയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി 3 വാഹനങ്ങള്‍ തകര്‍ത്തു; ഫുട്‌ബോള്‍ ആരാധകര്‍ക്ക് നേരെയും ആക്രമണം

 



കോഴിക്കോട്: (www.kvartha.com) മലപ്പുറം - കോഴിക്കോട് അതിര്‍ത്തിയായ കോനൂര്‍കണ്ടിയിലെ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി മൂന്ന് വാഹനങ്ങള്‍ തകര്‍ത്തു. ഒരു ബൈകും ഓടോറിക്ഷയും മറ്റൊരു വാഹനവുമാണ് ആന തകര്‍ത്തത്. ലോകകപ് ഫുട്‌ബോള്‍ കണ്ട് ബൈകില്‍ മടങ്ങുകയായിരുന്നവര്‍ക്ക് നേരെയും ആനയുടെ ആക്രമണം ഉണ്ടായി. ആനയെ തുരത്തുന്നതിനിടെ വനപാലകന് വീണ് പരുക്കേല്‍ക്കുകയും ചെയ്തു. 

പുലര്‍ചെ രണ്ടരയോടെയാണ് ഊര്‍ങ്ങാട്ടിരി പഞ്ചായതിലെ കോനൂര്‍കണ്ടിയില്‍ ആനയിറങ്ങിയത്. നരിക്കുഴി സണ്ണി എന്നയാളുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഓടോറിക്ഷയാണ് ആന തകര്‍ത്തത്. ഫുട്‌ബോള്‍ ആരാധകരായ യുവാക്കളുടെ ബൈകിനും കേടുപറ്റി. ഒരു കോഴി വണ്ടിക്ക് നേരേയും ആന ആക്രമണം നടത്തി.

ആനയെ ഓടിക്കാന്‍ കൊടമ്പുഴയില്‍ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്. ആനയെ ഓടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ വീണ് വനപാലകന്‍ മനോജ് കുമാറിന്റെ കാലിന് പരുക്കേറ്റു. വനപാലകരുടെയും പ്രദേശവാസികളുടെ ആറ് മണിക്കൂറിന് ശേഷത്തെ പ്രയത്‌നത്തിനൊടുവില്‍ ആന കാട് കയറി.

Wild Elephant Attack | കോനൂര്‍കണ്ടിയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി 3 വാഹനങ്ങള്‍ തകര്‍ത്തു; ഫുട്‌ബോള്‍ ആരാധകര്‍ക്ക് നേരെയും ആക്രമണം


ഒരു വര്‍ഷം മുന്‍പ് കാട്ടാനയുടെ ആക്രമണത്തില്‍ കോനൂര്‍കണ്ടിയില്‍ ഒരു കര്‍ഷകന് ജീവന്‍ നഷ്ടമായിരുന്നു. ആന ശല്യത്തിനെതിരെ നാട്ടുകാര്‍ ഇവിടെ നിരവധി തവണ പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും അനധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Keywords:  News,Kerala,State,Kozhikode,Local-News,attack,Elephant,Elephant attack,Wild Elephants, Konoor Kandi: Football fans attacked by wild elephant
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia