Drowned | വെള്ളച്ചാട്ടത്തിനരികില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ അപകടം; തെന്നിവീണ് 4 പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

 



ബെലഗാവി: (www.kvartha.com) വെള്ളച്ചാട്ടത്തിനരികില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ അപകടം. വെള്ളച്ചാട്ടത്തിലേക്ക് തെന്നിവീണ് നാല് പെണ്‍കുട്ടികള്‍ മരിച്ചു. ശനിയാഴ്ച രാവിലെ കര്‍ണാടകയിലെ ബെലഗാവിക്ക് സമീപമുള്ള കിത്വാഡ് വെള്ളച്ചാട്ടത്തിലാണ് ദാരുണസംഭവം. ബെലഗാവിയിലെ കാമത്ത് ഗല്ലിയിലെ ഒരു മദ്രസയില്‍ നിന്നുള്ള നാല് പെണ്‍കുട്ടികളാണ് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ചതെന്ന് ദി ഹിന്ദു റിപോര്‍ട് ചെയ്തു.

അതേസമയം, കിത്വാഡ് വെള്ളച്ചാട്ടം മഹാരാഷ്ട്രയില്‍ കൂടി പെടുന്നതിനാല്‍, പോസ്റ്റുമോര്‍ടം നടത്താന്‍ മഹാരാഷ്ട്രപൊലീസിന്റെ സമ്മതത്തിനായി കര്‍ണാടക പൊലീസ് കാത്തിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്ഗഡ് പൊലീസ് സ്റ്റേഷനിലും കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Drowned | വെള്ളച്ചാട്ടത്തിനരികില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ അപകടം; തെന്നിവീണ് 4 പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം


ശനിയാഴ്ച രാവിലെ കിത്വാഡ് വെള്ളച്ചാട്ടത്തില്‍ 40 ഓളം പെണ്‍കുട്ടികള്‍ വിനോദയാത്രയ്ക്ക് പോയെന്നും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് പെണ്‍കുട്ടികള്‍ വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീഴുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അഞ്ചുപേരില്‍ ഒരു പെണ്‍കുട്ടിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ബെലഗാവി ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസ് ആശുപത്രിയിലേക്ക്  മാറ്റിയെങ്കിലും മറ്റു നാല് പെണ്‍കുട്ടികളെ രക്ഷിക്കാനായില്ല. 

സംഭവത്തെത്തുടര്‍ന്ന് വന്‍ ജനക്കൂട്ടം ആശുപത്രിക്ക് സമീപം തടിച്ചുകൂടുകയും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് ആശുപത്രി പരിസരത്ത് അധിക സേനയെ വിന്യസിക്കുകയും ചെയ്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. സ്ഥിതിഗതികള്‍ നേരിട്ട് നിയന്ത്രിക്കാന്‍ ബെലഗാവി ജില്ലാ പൊലീസ് ഡെപ്യൂടി കമീഷനര്‍ രവീന്ദ്ര ഗദാദി ആശുപത്രിയിലെത്തിയിരുന്നു. 

Keywords:  News,National,India,Karnataka,Local-News,Accident,Death,Drowned, Police, Karnataka: 4 College Girls Die While Trying To Take Selfies Near Waterfall
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia