SWISS-TOWER 24/07/2023

Jaya Bachchan | അഭിനയം നിര്‍ത്തിയത് കുടുംബത്തിന് വേണ്ടിയല്ല, പിന്നെ? വെളിപ്പെടുത്തലുമായി ജയ ബച്ചന്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com) സിനിമയില്‍ സജീവമല്ലെങ്കിലും ബിഗ് ബിയുടെ പ്രിയ പത്‌നി ജയ ബച്ചന്‍ വാര്‍ത്തകളിലെ നിറ സാന്നിധ്യമാണ്. നടിയുടെ പല നിലപാടുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ചയാവാറുമുണ്ട്. ഭര്‍ത്താവും മകനും മരുമകളുമെല്ലാം സിനിമയില്‍ ഇപ്പോഴും സജീവമായിരിക്കെ താന്‍ അഭിനയത്തില്‍ നിന്നും ഇടവേള എടുക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് ജയാ ബചന്‍.
Aster mims 04/11/2022

Jaya Bachchan | അഭിനയം നിര്‍ത്തിയത് കുടുംബത്തിന് വേണ്ടിയല്ല, പിന്നെ? വെളിപ്പെടുത്തലുമായി ജയ ബച്ചന്‍

സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ജയ ബച്ച
ന്‍ ചെറുമകള്‍ നവ്യ നവേലി നന്ദയുടെ പോഡ് കാസ്റ്റിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കൂടാതെ ത്യാഗം എന്ന വാക്കു തനിക്ക് ഇഷ്ടമല്ലെന്നും താരം പറയുന്നു.

മറ്റുള്ളവര്‍ക്ക് വേണ്ടി സ്ത്രീകള്‍ തങ്ങളുടെ സന്തോഷം ത്യജിക്കുന്നു എന്നുള്ള നവ്യയുടെ കമന്റിന് മറുപടിയായിട്ടാണ് ജയ ഇക്കാര്യം വ്യക്തമാക്കിയത്. ത്യാഗം എന്നുളള വാക്ക് എനിക്ക് ഇഷ്ടമല്ല. അതേസമയം തങ്ങളുടെ ഉള്ളില്‍ നിന്ന് എന്തെങ്കിലും ചെയ്യുമ്പോള്‍ അത് ത്യാഗമാകില്ല. മറിച്ച് അത് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യമാകും.

ഞാന്‍ അഭിനയം നിര്‍ത്തിയപ്പോള്‍ എല്ലാവരും പറഞ്ഞു കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടിയാണ് കരിയര്‍ ഉപേക്ഷിച്ചതെന്ന്. എന്നാല്‍ അങ്ങനെയല്ല, സിനിമയില്‍ നിന്ന് ലഭിക്കുന്ന വേഷങ്ങളേക്കാള്‍ താന്‍ സന്തോഷവതിയായിരുന്നു. അതൊരു ത്യാഗമായിരുന്നില്ല എന്നും ജയ ബച്ച
ന്‍ പറഞ്ഞു.

Keywords: Jaya Bachchan opens up about ‘sacrificing’ her career for her marriage and children, Mumbai, News, Cinema, Bollywood, Actress, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia