Entry Ban | ഡെല്‍ഹി ജുമാ മസ്ജിദിന്റെ പരിസരത്ത് പെണ്‍കുട്ടികള്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിരോധനം നീക്കി; നടപടി സന്ദര്‍ശകര്‍ പള്ളിയുടെ പവിത്രത കാത്തുസൂക്ഷിക്കുമെന്ന ഉറപ്പില്‍

 



ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി ജുമാ മസ്ജിദിന്റെ പരിസരത്ത് പെണ്‍കുട്ടികള്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിരോധനം നീക്കി. ഡെല്‍ഹി ലഫ്. ഗവര്‍ണര്‍ വി കെ സക്സേന, ശാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരിയുമായി നടത്തിയ ചര്‍ചയിലാണ് വിവാദ വിലക്ക് നീക്കാന്‍ തീരുമാനിച്ചത്. സന്ദര്‍ശകര്‍ പള്ളിയുടെ പവിത്രത കാത്തുസൂക്ഷിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ നിരോധനം നീക്കാമെന്ന് ഇമാം സമ്മതിക്കുകയാരുന്നു. 

സ്ത്രീകള്‍ ഒറ്റയ്ക്ക് വരുമ്പോള്‍, മതപരമായ സ്ഥലത്ത് 'അനുചിതമായ പ്രവൃത്തികള്‍' കാണപ്പെടുന്നെന്നും അത്തരം പ്രവൃത്തികള്‍ നിര്‍ത്തലാക്കാനാണ് നിരോധനമെന്നുമായിരുന്നു മസ്ജിദിന്റെ പിആര്‍ഒ സബിയുല്ല ഖാന്റെ വിശദീകരണം.

എന്നാല്‍ നിരോധന തീരുമാനത്തെ അപലപിച്ച് ഡെല്‍ഹി വനിതാ കമിഷന്‍ (ഡിസിഡബ്ല്യു) ചെയര്‍പഴ്‌സന്‍ സ്വാതി മലിവാള്‍ ഉള്‍പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ജുമാ മസ്ജിദില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്കിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമിഷനും (എന്‍സിഡബ്ല്യു) കേന്ദ്രത്തോടും ഡെല്‍ഹി സര്‍കാരിനോടും ആവശ്യപ്പെട്ടിരുന്നു. 

Entry Ban | ഡെല്‍ഹി ജുമാ മസ്ജിദിന്റെ പരിസരത്ത് പെണ്‍കുട്ടികള്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിരോധനം നീക്കി; നടപടി സന്ദര്‍ശകര്‍ പള്ളിയുടെ പവിത്രത കാത്തുസൂക്ഷിക്കുമെന്ന ഉറപ്പില്‍


ജുമാ മസ്ജിദിന്റെ നടപടി ലിംഗ പക്ഷപാതപരവും ആരാധിക്കുന്നതിനുള്ള മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും ഉചിതമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ചെയര്‍പഴ്സന്‍ രേഖ ശര്‍മ കേന്ദ്ര സര്‍കാരിനും ഡെല്‍ഹി സര്‍കാരിനും കത്ത് നല്‍കിയിരുന്നു.

ജുമാ മസ്ജിദിന്റെ പരിസരത്ത് പെണ്‍കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടമായും പ്രവേശിക്കുന്നത് നിരോധിക്കാനായിരുന്നു നേരത്തെയെടുത്ത തീരുമാനം. തുടര്‍ന്ന് മസ്ജിദിന്റെ മൈതാനത്തിനുള്ളില്‍ സംഗീതത്തോടുകൂടിയ വീഡിയോകള്‍ ചിത്രീകരിക്കുന്നതും നിരോധിച്ചിരുന്നു. 

Keywords:  News,National,Religion,Mosque,Top-Headlines,Women, Jama Masjid order restricting entry of women withdrawn after Delhi LG's request: Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia