Railways | അറിയുമോ ഇക്കാര്യം? ടിക്കറ്റിലെ കിഴിവ് ഉള്‍പെടെ ഈ ആനുകൂല്യങ്ങള്‍ ട്രെയിന്‍ യാത്രയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും; വമ്പന്‍ അവസരങ്ങള്‍ അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് നല്‍കുന്നുണ്ട്. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് കീഴിലാണ് ഈ ഇളവുകള്‍ ലഭ്യമാകുക. പുറത്ത് പഠിക്കുന്നവര്‍ക്കും ഗവേഷണത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കും പ്രത്യേക ഇളവുകള്‍ നല്‍കുന്നു. ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് മുതല്‍ സൗജന്യ യാത്ര വരെ പ്രയോജനപ്പെടുത്താനാവും.
           
Railways | അറിയുമോ ഇക്കാര്യം? ടിക്കറ്റിലെ കിഴിവ് ഉള്‍പെടെ ഈ ആനുകൂല്യങ്ങള്‍ ട്രെയിന്‍ യാത്രയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും; വമ്പന്‍ അവസരങ്ങള്‍ അറിയാം

വിദ്യാര്‍ഥികള്‍ക്ക് റെയില്‍വേ നല്‍കുന്ന ഇളവുകള്‍:

* ഇന്ത്യന്‍ റെയില്‍വേ സ്‌കൂളിലും കോളജിലും പോകുന്ന പെണ്‍കുട്ടികള്‍ക്ക് ജെനറല്‍ ക്ലാസിലെ എംഎസ്ടിയില്‍ (പ്രതിമാസ സീസണ്‍ ടിക്കറ്റ്) സൗജന്യ യാത്രാ സൗകര്യം നല്‍കുന്നു. പെണ്‍കുട്ടികള്‍ക്ക് ബിരുദം വരെ ഈ ഇളവ് ലഭിക്കും. ഇന്ത്യന്‍ റെയില്‍വേയില്‍ ജെനറല്‍ ക്ലാസ് എംഎസ്ടിയില്‍ ആണ്‍കുട്ടികള്‍ക്ക് പന്ത്രണ്ടാം ക്ലാസ് വരെ സൗജന്യ യാത്ര ലഭിക്കും. എംഎസ്ടിയില്‍ ജെനറല്‍ ക്ലാസ് ട്രെയിനുകളില്‍ സൗജന്യ യാത്രയ്ക്കുള്ള സൗകര്യം രജിസ്റ്റര്‍ ചെയ്ത മദ്രസകളിലെ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാണ്.

* ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുകയും പ്രവേശന പരീക്ഷയ്ക്ക് യാത്ര ചെയ്യുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ട്രെയിന്‍ ടിക്കറ്റില്‍ 75 ശതമാനം ഇളവിന് അര്‍ഹതയുണ്ട്. ജെനറല്‍ ക്ലാസില്‍ മാത്രമാണ് ഈ ഇളവ് ലഭിക്കുക.

* യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനും (UPSC) സെന്‍ട്രല്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും നടത്തുന്ന പ്രധാന എഴുത്തുപരീക്ഷകള്‍ എഴുതാന്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ട്രെയിന്‍ നിരക്കില്‍ 50 ശതമാനം ഇളവിന് അപേക്ഷിക്കാം. ട്രെയിനുകളില്‍ ജെനറല്‍ ക്ലാസ് യാത്രയ്ക്ക് മാത്രമാണ് ഇളവ്.

* വീട്ടില്‍ നിന്ന് മാറി താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ നാട്ടിലേക്ക് പോകുന്നതിന് ട്രെയിനുകളില്‍ ഇളവ് ടിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. വിദ്യാര്‍ഥികള്‍ നടത്തുന്ന വിദ്യാഭ്യാസ ടൂറുകള്‍ക്കും ഇതേ സൗകര്യം ലഭ്യമാണ്. ഇതിന് കീഴില്‍ പൊതുവിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റിന് 50 ശതമാനം കിഴിവ് ലഭിക്കും. എംഎസ്ടി അല്ലെങ്കില്‍ ക്യൂഎസ്ടി (ത്രൈമാസ സീസണ്‍ ടിക്കറ്റ്) കൈവശമുള്ളവര്‍ക്കും 50 ശതമാനം കിഴിവ് ലഭിക്കും.

* പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി) വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ക്കും എംഎസ്ടി, ക്യുഎസ്ടി എന്നിവയില്‍ 75 ശതമാനം കിഴിവും ലഭിക്കും.

* ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഇളവുകള്‍ ഉണ്ട്. 35 വയസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള യാത്രാ ടിക്കറ്റില്‍ 50 ശതമാനം ഇളവ് റെയില്‍വേ നല്‍കുന്നു. സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകളില്‍ ഈ കിഴിവ് ലഭ്യമാണ്. ഒരു വിദ്യാര്‍ഥി വര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാന്‍ പോകുകയാണെങ്കില്‍, സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റിന് 25 ശതമാനം കിഴിവിന് അര്‍ഹതയുണ്ട്.

* ഗ്രാമപ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ പഠനയാത്രയ്ക്ക് ജെനറല്‍ ക്ലാസ് ട്രെയിന്‍ ടിക്കറ്റില്‍ 75 ശതമാനം ഇളവ് ലഭിക്കും.

* ഇന്ത്യയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ക്യാമ്പിലോ സെമിനാറിലോ പങ്കെടുക്കാന്‍ യാത്ര ചെയ്യുകയാണെങ്കില്‍ സ്ലീപ്പര്‍ ക്ലാസ് ട്രെയിന്‍ ടിക്കറ്റിന് 50 ശതമാനം ഇളവിന് അര്‍ഹതയുണ്ട്. അവധി ദിവസങ്ങളില്‍ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഇതേ ഇളവ് നല്‍കിയിട്ടുണ്ട്.

* മര്‍ച്ചന്റ് മറൈന്‍ ഷിപ്പിംഗിനോ എന്‍ജിനീയറിംഗ് പരിശീലനത്തിനോ പോകുന്ന കേഡറ്റുകള്‍ക്കും മറൈന്‍ എന്‍ജിനീയര്‍ അപ്രന്റീസുകള്‍ക്കും ഇന്ത്യന്‍ റെയില്‍വേ 50 ശതമാനം ഇളവ് നല്‍കുന്നു. പരിശീലന പരിപാടിയുടെ റൗണ്ട് ട്രിപ്പിന് ഈ ഇളവ് ലഭ്യമാണ്.

Keywords:  Latest-News, National, Top-Headlines, Indian Railway, Railway, Passengers, Travel, Students, Indian Railways offers special concessions for students.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia