Governor | രാജ്ഭവനിലെത്തുന്ന അതിഥികള്‍ക്ക് സഞ്ചരിക്കുന്നതിനായി വാഹനം ആവശ്യപ്പെടുന്നതില്‍ എന്താണ് ഇത്ര പ്രത്യേകതയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ചോദിച്ചിരിക്കുന്നത് 3 ഇന്നോവ കാറുകളും ഡ്രൈവര്‍മാരെയും

 


തിരുവനന്തപുരം: (www.kvartha.com) രാജ്ഭവനിലെത്തുന്ന അതിഥികള്‍ക്ക് സഞ്ചരിക്കുന്നതിനായി കാര്‍ ആവശ്യപ്പെടുന്നതില്‍ എന്താണ് ഇത്ര പ്രത്യേകതയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവര്‍മാരെയും വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപല്‍ സെക്രടറി ദേവേന്ദ്ര കുമാര്‍ ധൊഡാവത് നേരത്തെ അയച്ച കത്ത് പുറത്തുവന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.

Governor | രാജ്ഭവനിലെത്തുന്ന അതിഥികള്‍ക്ക് സഞ്ചരിക്കുന്നതിനായി വാഹനം ആവശ്യപ്പെടുന്നതില്‍ എന്താണ് ഇത്ര പ്രത്യേകതയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ചോദിച്ചിരിക്കുന്നത് 3 ഇന്നോവ കാറുകളും ഡ്രൈവര്‍മാരെയും

ഞാന്‍ അതിഥികളെ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നാണോ പറയുന്നത്. അതിഥികള്‍ വന്നാല്‍ ആവശ്യത്തിന് കാറുകള്‍ ഇല്ലെങ്കില്‍ അക്കാര്യം സര്‍കാരിനോട് ആവശ്യപ്പെടും. അതില്‍ എന്താണ് ഇത്ര പ്രത്യേകത, ഗവര്‍ണറെ കാണാന്‍ വരുന്ന അതിഥികളോട് നടന്നു പോവാന്‍ പറയണോ? അതിഥികള്‍ക്ക് മര്യാദ നല്‍കേണ്ടതല്ലേ എന്നിങ്ങനെ ചോദ്യങ്ങള്‍ ഉന്നയിച്ച ഗവര്‍ണര്‍ ഇത്തരം ചോദ്യങ്ങളൊന്നും നിങ്ങള്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കുന്നില്ലല്ലോ എന്ന പരിഭവവും പങ്കുവച്ചു.

നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തതോടെ ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് അപ്രസക്തമായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഓര്‍ഡിനന്‍സിന് പകരം സഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാനുള്ള സര്‍കാര്‍ നീക്കത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയാറായില്ല.

സാങ്കേതിക സര്‍വകലാശാല വിസി-ഇന്‍ചാര്‍ജായ സിസ തോമസിന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തെ കുറിച്ച് താന്‍ അഭിപ്രായം പറയേണ്ടതില്ലെന്നും അത് പരിശോധിക്കേണ്ടത് മാധ്യമങ്ങളാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. രാജ്ഭവന്‍ മാര്‍ചില്‍ സര്‍കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് താന്‍ യാതൊരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമ ലംഘനം സാധാരണമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Governor Arif Muhammad Khan says what is so special about asking for vehicle for guests arriving at Raj Bhavan, Thiruvananthapuram, News, Politics, Trending, Governor, Vehicles, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia