SWISS-TOWER 24/07/2023

Gold | 'ബിഐഎസിന്റെ സെര്‍വര്‍ തകരാറില്‍'; സ്വര്‍ണാഭരണങ്ങളില്‍ ഹോള്‍മാര്‍കിംഗ് മുദ്ര പതിച്ചു നല്‍കാന്‍ കഴിയുന്നില്ലെന്ന് വ്യാപാരികള്‍; അടിയന്തരമായി പരിഹരിക്കണമെന്ന് അഡ്വ. എസ് അബ്ദുല്‍ നാസര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ ഹോള്‍മാര്‍കിംഗ് സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് രണ്ട് ദിവസമായി സ്വര്‍ണാഭരണങ്ങളില്‍ ഹോള്‍മാര്‍കിംഗ് മുദ്ര പതിച്ചു നല്‍കാന്‍ സെന്ററുകള്‍ക്ക് കഴിയുന്നില്ലെന്ന് സ്വര്‍ണ വ്യാപാരികള്‍.
            
Gold | 'ബിഐഎസിന്റെ സെര്‍വര്‍ തകരാറില്‍'; സ്വര്‍ണാഭരണങ്ങളില്‍ ഹോള്‍മാര്‍കിംഗ് മുദ്ര പതിച്ചു നല്‍കാന്‍ കഴിയുന്നില്ലെന്ന് വ്യാപാരികള്‍; അടിയന്തരമായി പരിഹരിക്കണമെന്ന് അഡ്വ. എസ് അബ്ദുല്‍ നാസര്‍

ഇന്‍ഡ്യയൊട്ടാകെ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും സ്വര്‍ണാഭരണങ്ങളില്‍ എച് യു ഐ ഡി (HUID) പതിച്ചു നല്‍കണമെങ്കില്‍ ബിഐഎസിന്റെ എക്‌സ് ആര്‍ എഫ് (XRF) പോര്‍ടല്‍, അസയിംഗ് പോര്‍ടല്‍, മാര്‍കിംഗ് പോര്‍ടല്‍ എന്നിവ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ കഴിയൂവെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) വ്യക്തമാക്കി.

ഇപ്പോള്‍ രസീത് നല്‍കുന്ന പോര്‍ടല്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. ആയിരക്കണക്കിന് സ്വര്‍ണാഭരണങ്ങളാണ് വിവിധ ഹോള്‍മാര്‍കിംഗ് സെന്ററുകളില്‍ മുദ്ര പതിച്ചു നല്‍കാനാകാതെ കെട്ടികിടക്കുന്നത്. മാനക് ഓണ്‍ലൈന്‍ എന്നതാണ് ബിഐഎസിന്റെ ഹോള്‍ മാര്‍കിംഗ് സൈറ്റ്. സീഡാക് എന്ന സ്ഥാപനമാണ് സൈറ്റിന്റെ ഉടമകള്‍.

നിരന്തരമായി സെര്‍വര്‍ തകരാറിലാക്കുന്നതിനാല്‍ സീഡാകില്‍ നിന്നും സൈറ്റ് മാറ്റണമെന്ന് ജുവലറികളും ഹോള്‍ മാര്‍കിംഗ് സെന്ററുകളും ഒരുപോലെ ആവശ്യപ്പെടുകയാണ്. തകരാര്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് ഓള്‍ ഇന്‍ഡ്യ ജം ആന്‍ഡ് ജ്വലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (GJC) ദേശീയ ഡയറക്ടറും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷററുമായ അഡ്വ. എസ് അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു.

Keywords:  Latest-News, Kerala, Thiruvananthapuram, Gold, Gold traders say that cannot stamp hallmarking on gold jewellery.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia