Gold Price | തുടര്‍ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 38840 രൂപ
Nov 26, 2022, 09:37 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) തുടര്‍ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ചയും വെള്ളിയാഴ്ചത്തെ വിലയില്‍തന്നെ സ്വര്‍ണവില തുടരുകയാണ്. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4855 രൂപയിലും പവന് 38,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4025 രൂപയിലും പവന് 32200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സംസ്ഥാനത്ത് വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 240 രൂപയുമാണ് വര്‍ധിച്ചത്. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4855 രൂപയും പവന് 38,840 രൂപയുമായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4025 രൂപയും പവന് 32200 രൂപയുമായിരുന്നു. ഇതേ വിലയില്‍ തന്നെയാണ് വെള്ളിയാഴ്ചയും വ്യാപാരം നടന്നത്.
വെള്ളിയുടെ വിലയിലും മാറ്റമില്ല. കഴിഞ്ഞ് ദിവസങ്ങളിലെ വിലയില്‍ തന്നെയാണ് ശനിയാഴ്ചയും വ്യാപാരം നടക്കുന്നത്. ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 68 രൂപയും ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

