Sneak Alcohol | ബൈനോകുലറിനുള്ളില്‍ മദ്യം ഒളിപ്പിച്ച് ഫിഫ ലോക കപ് സ്റ്റേഡിയത്തിലേക്ക് കടത്താന്‍ ശ്രമം; ആരാധകനെ കയ്യോടെ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥര്‍; വീഡിയോ പുറത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദോഹ: (www.kvartha.com) ബൈനോകുലറിനുള്ളില്‍ മദ്യം ഒളിപ്പിച്ച് ഫിഫ ലോക കപ് സ്റ്റേഡിയത്തിലേക്ക് കടത്താന്‍ ശ്രമിച്ച ആരാധകനെ കയ്യോടെ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇതിന്റെ വീഡിയോ പുറത്ത്. ഫിഫ ലോക കപ് മത്സരവേദികളിലും സ്റ്റേഡിയങ്ങളിലും മദ്യത്തിന് വിലക്കുള്ളപ്പോഴാണ് ആരാധകന്‍ ഇത്തരമൊരു മാര്‍ഗത്തിലൂടെ മദ്യം കടത്താന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം നടന്ന മെക്‌സികോ-പോളണ്ട് മത്സരം കാണാനായി സ്റ്റേഡിയത്തില്‍ പ്രവേശിക്കാനെത്തിയ മെക്‌സികന്‍ ആരാധനാണ് ബൈനോകുലറിനുള്ളില്‍ ഒളിപ്പിച്ച് മദ്യം കടത്താന്‍ ശ്രമിച്ചത്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍ ആരാധകന്റെ കൈയില്‍ നിന്ന് ബൈനോകുലര്‍ വാങ്ങി പരിശോധിക്കുന്നതും പിന്നീട് അതിലൂടെ നോക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
Aster mims 04/11/2022

Sneak Alcohol | ബൈനോകുലറിനുള്ളില്‍ മദ്യം ഒളിപ്പിച്ച് ഫിഫ ലോക കപ് സ്റ്റേഡിയത്തിലേക്ക് കടത്താന്‍ ശ്രമം; ആരാധകനെ കയ്യോടെ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥര്‍; വീഡിയോ പുറത്ത്

ബൈനോകുലറിലൂടെ നോക്കുമ്പോള്‍ ഒന്നും കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ അത് അഴിച്ചു പരിശോധിച്ചപ്പോഴാണ് മദ്യത്തിന്റെ മണമടിച്ചത്. മണത്തുനോക്കിയശേഷം അത് മദ്യമാണെന്ന് സ്ഥിരീകരിക്കുന്നതും വീഡിയോയിലുണ്ട്.

എന്നാല്‍ ഇത് മദ്യമല്ലെന്നും ഹാന്‍ഡ് സാനിറ്റൈസറാണെന്നുമാണ് ആരാധകന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് വാദിച്ചത്. പിന്നീട് ഈ ആരാധകന് എന്താണ് സംഭവിച്ചതെന്ന് വീഡിയോയിലോ റിപോര്‍ടുകളിലോ പറയുന്നില്ല.

കഴിഞ്ഞ ആഴ്ചയാണ് ലോക കപ് വേദികളിലും പരിസരങ്ങളിലും മദ്യം വിലക്കാന്‍ ഫിഫ തീരുമാനിച്ചത്. മദ്യനിരോധനമുള്ള ഇസ്ലാമിക രാജ്യമായ ഖത്വറില്‍ ലോക കപിനോട് അനുബന്ധിച്ച് ഇളവ് നല്‍കാന്‍ നേരത്തെ തിരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം മദ്യനിരോധനം കര്‍ശനമാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചിരുന്നു.

സ്റ്റേഡിയത്തിന് പുറത്ത് കൗണ്ടറുകള്‍ സജ്ജീകരിച്ച് ബിയര്‍ വില്‍ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതും വേണ്ടെന്ന് വെച്ചിരുന്നു. ഫാന്‍ സോണുകളിലും ലൈസന്‍സുള്ള ഇടങ്ങളിലും മാത്രമാണ് ലോക കപിനോട് അനുബന്ധിച്ച് നിലവില്‍ ബിയര്‍ വില്‍പനയുള്ളൂ. ലോക കപ് കണാനും തങ്ങളുടെ ടീമിനെ പിന്തുണക്കാനുമായി ലാറ്റിനമേരികയില്‍ നിന്നും യൂറോപില്‍ നിന്നും ആയിരക്കണക്കിന് ആരാധകരാണ് ഖത്വറിലെത്തിയിരിക്കുന്നത്.

Keywords: FIFA World Cup 2022: Mexican fan tries to sneak alcohol in binoculars, gets caught; video goes viral, Doha, Qatar, FIFA-World-Cup-2022, Liquor, Video, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script