World Cup | അവിശ്വസനീയം! അര്‍ജന്റീനയുടെ ഹൃദയം തകര്‍ത്ത് സഊദി അറേബ്യയ്ക്ക് തകര്‍പ്പന്‍ ജയം; ലോകകപ്പില്‍ വന്‍ അട്ടിമറി

 


ലുസൈല്‍: (www.kvartha.com) അര്‍ജന്റീനയെ അട്ടിമറിച്ച് സഊദി അറേബ്യയ്ക്ക് ലോകകപ്പില്‍ തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സഊദി അറേബ്യ കരുത്തരായ അര്‍ജന്റീനയെ തോല്‍പിച്ചത്. നാല്‍പത്തിയെട്ടാം മിനിറ്റില്‍ സാലെ അല്‍ ഷെഹ്?രിയും അമ്പത്തിമൂന്നാം മിനിറ്റില്‍ സലീം അല്‍ ദോസരിയുമാണ് അര്‍ജന്റീനയുടെ ഹൃദയം തകര്‍ത്ത് സഊദിക്കായി ഗോളുകള്‍ നേടിയത്.
                  
World Cup | അവിശ്വസനീയം! അര്‍ജന്റീനയുടെ ഹൃദയം തകര്‍ത്ത് സഊദി അറേബ്യയ്ക്ക് തകര്‍പ്പന്‍ ജയം; ലോകകപ്പില്‍ വന്‍ അട്ടിമറി

പത്താം മിനിറ്റില്‍ ലയണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഏക ഗോള്‍ നേടിയത്. സഊദി അറേബ്യന്‍ ബോക്‌സിനുള്ളില്‍ ലിയാന്‍ഡ്രോ പരേദസിനെ സഊദി താരം അല്‍ ബുലയാഹി വീഴ്ത്തിയതിനു ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് മെസി അര്‍ജന്റീനയ്ക്ക് ആദ്യ പകുതിയില്‍ ലീഡ് സമ്മാനിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ മെസിയുടെ ഏഴാം ഗോളാണിത്.

ആദ്യ പകുതിയില്‍ അര്‍ജന്റീന ആക്രമണോത്സുകതയോടെയാണ് കളിച്ചത്. 22-ാം മിനിറ്റില്‍ മെസി വീണ്ടും ഗോള്‍ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 28-ാം മിനുറ്റിലും 34-ാം മിനിറ്റിലും ലൗട്ടാറോ മാര്‍ട്ടിനെസ് വലകുലുക്കിയെങ്കിലും അതും ഓഫ്സൈഡ് ആയിരുന്നു. രണ്ടാം പകുതിയി സഊദി അറേബ്യ ഉഗ്രന്‍ ആക്രമണമാണ് നടത്തിയത്.

Keywords: Latest-News, World, FIFA-World-Cup-2022, World Cup, Top-Headlines, Leonal Messi, Saudi Arabia, Qatar, Gulf, Football, Argentina, FIFA World Cup 2022: Argentina Lost to Saudi Arabia. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia