SWISS-TOWER 24/07/2023

Controversy | 'എനിക്ക് ഗവര്‍ണറെ വ്യക്തിപരമായി അറിയാം': ഛത്രപതി ശിവജിയെ കുറിച്ചുള്ള പരാമര്‍ശം വിവാദമായിരിക്കെ പിന്തുണയുമായി അമൃത ഫഡ്‌നാവിസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ഛത്രപതി ശിവജിയെ കുറിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത്സിങ് കോഷിയാര നടത്തിയ പരാമര്‍ശം വിവാദമായിരിക്കെ, ഗവര്‍ണര്‍ക്ക് പിന്തുണയുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് രംഗത്ത്.

'എനിക്ക് ഗവര്‍ണറെ വ്യക്തിപരമായി അറിയാം. മഹാരാഷ്ട്രയില്‍ എത്തിയതിനു ശേഷമാണ് അദ്ദേഹം മറാഠി പഠിച്ചത്. അദ്ദേഹത്തിന് മറാഠികളെ വലിയ ഇഷ്ടമാണ്. അതെനിക്ക് അനുഭവമുള്ളതാണ്. എന്നാല്‍ അദ്ദേഹം പറയുന്നത് മറ്റൊരു രീതിയില്‍ പല സമയത്തും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം എപ്പോഴും മറാഠിവാദികളുടെ ഹൃദയത്തിലുണ്ട്.' എന്ന് അമൃത മാധ്യമങ്ങളോടു പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ കഴിഞ്ഞ ശനിയാഴ്ച ഗവര്‍ണര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
Aster mims 04/11/2022

Controversy | 'എനിക്ക് ഗവര്‍ണറെ വ്യക്തിപരമായി അറിയാം': ഛത്രപതി ശിവജിയെ കുറിച്ചുള്ള പരാമര്‍ശം വിവാദമായിരിക്കെ പിന്തുണയുമായി അമൃത ഫഡ്‌നാവിസ്

ഗവര്‍ണറുടെ പരാമര്‍ശം ഇങ്ങനെ:

'നേരത്തെ ആരാണ് നിങ്ങളുടെ മാതൃകയെന്നു ചോദിച്ചാല്‍ ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി എന്നിങ്ങനെ പറയാന്‍ നിരവധിപേരുണ്ടായിരുന്നു. മഹാരാഷ്ട്രയിലാകട്ടെ നിരവധി വ്യക്തിത്വങ്ങള്‍ ഉള്ളതിനാല്‍ മറ്റെവിടെയും നോക്കേണ്ട. ഛത്രപതി ശിവജി പഴയകാല വ്യക്തിത്വങ്ങളില്‍ ഒരാളാണ്. ഇന്നത് ബിആര്‍ അബേദ്കര്‍, നിതിന്‍ ഗഡ്കരി എന്നിവരാണ്.' എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

ഗവര്‍ണറുടെ പരാമര്‍ശത്തിനു പിന്നാലെ മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്രത്തില്‍നിന്ന് ആമസോണ്‍ വഴി മഹാരാഷ്ട്രയിലേക്ക് അയച്ച പാഴ്‌സല്‍ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്ന് ഉദ്ധവ് താകറെയുടെ നേതൃത്വത്തിലുള്ള ശിവസേന പ്രതിഷേധത്തിനിടെ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കത്തിനില്‍ക്കെയാണ് ഇപ്പോള്‍ ഗവര്‍ണറെ പിന്തുണച്ച് അമൃത രംഗത്തുവന്നത്.

Keywords: Devendra Fadnavis' Wife Backs Governor Amid Row Over Shivaji Remark, Mumbai, News, Politics, Controversy, Governor, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia