Shashi Tharoor | 'ഋഷഭ് പന്ത് 11-ൽ 10 തവണയും പരാജയപ്പെട്ടു; 66 ശരാശരിയുള്ള സാംസൺ ബെഞ്ചിൽ'; വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ

 


ന്യൂഡെൽഹി: (www.kvartha.com) ഇൻഡ്യയുടെ വികറ്റ് കീപർ ബാറ്റ്സ്മാൻ സഞ്ജു സാംസണിന് ടീമിൽ അവസരം നൽകുന്നില്ലെന്ന വിമർശനം ശക്തി പ്രാപിക്കുന്നു. ഏകദിനത്തിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും സഞ്ജു സാംസണിന് ടീമിൽ സ്ഥിരം അവസരങ്ങൾ ലഭിക്കുന്നില്ല. ഇതിന് പിന്നാലെ ക്രികറ്റ് പ്രേമികൾ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. നേരത്തെ സഞ്ജുവിന് അവസരം നൽകാത്തതിൽ ആരാധകർ സോഷ്യൽ മീഡിയയിൽ വിമർശിച്ചിരുന്നു. ഇപ്പോൾ കോൺഗ്രസ് നേതാവ് ശശി തരൂരും സാംസണിന് അവസരം ലഭിക്കാത്തതിൽ അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

          
Shashi Tharoor | 'ഋഷഭ് പന്ത് 11-ൽ 10 തവണയും പരാജയപ്പെട്ടു; 66 ശരാശരിയുള്ള സാംസൺ ബെഞ്ചിൽ'; വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ

ന്യൂസിലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ പ്ലെയിങ് ഇലവനെ ഇൻഡ്യ നിലനിർത്തി. ഇതോടെ ഒരിക്കൽ കൂടി സഞ്ജു സാംസണിന് അവസരം ലഭിച്ചില്ല. ഇതിനെതിരെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ ട്വിറ്ററിൽ രോഷം രേഖപ്പെടുത്തിയത്. ഋഷഭ് പന്തിന്റെ പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

'പന്ത് നാലാം നമ്പറിൽ മികച്ച പ്രകടനം കാഴ്ചവച്ചു, അതിനാൽ അദ്ദേഹത്തെ പിന്തുണയ്ക്കേണ്ടത് പ്രധാനമാണെന്ന് വിവിഎസ് ലക്ഷ്മൺ പറയുന്നു. പന്ത് മികച്ച കളിക്കാരനാണ്, പക്ഷേ പന്ത് തന്റെ അവസാന 11 ഇനിംഗ്‌സുകളിൽ പത്തിലും പരാജയപ്പെട്ടതിനാൽ ഫോമിലല്ല. ഏകദിനത്തിൽ 66 ശരാശരിയുള്ള സാംസൺ അവസാന അഞ്ച് മത്സരങ്ങളിലും റൺസ് നേടി ബെഞ്ചിലുണ്ട്', തരൂർ കുറിച്ചു.

ഇതിന് മുമ്പ് ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലും സഞ്ജു സാംസൺ ബെഞ്ചിലിരുന്നപ്പോൾ ഋഷഭ് പന്തിന് മുൻഗണന നൽകിയിരുന്നു. ഇതേക്കുറിച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയോട് ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചെയ്തത്. ടീമിൽ ആർക്ക് എപ്പോൾ സ്ഥാനം നൽകണമെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. സഞ്ജു ഇതുവരെ 11 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്, 66 ശരാശരിയിൽ 330 റൺസ് നേടാൻ താരത്തിന് കഴിഞ്ഞു, ഉയർന്ന സ്കോർ പുറത്താകാതെ 86 ആണ്.

Keywords: Congress MP Shashi Tharoor Weighs In On Sanju Samson Being Dropped, National,News,Top-Headlines,Latest-News,New Delhi,India,Congress,MP,Shashi Taroor,Cricket,Player.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia