Follow KVARTHA on Google news Follow Us!
ad

Drama | കണ്ണിനും കാതിനും നവ്യാനുഭവമൊരുക്കി കുരുന്നുകള്‍; ആശയം വാചകങ്ങളില്‍ ചുരുക്കാതെ ദൃശ്യ ശബ്ദ വിന്യാസത്തിലൂടെ രംഗാവിഷ്‌ക്കാരം കൊണ്ട് ശ്രദ്ധ നേടി 'ഉറവകള്‍'; അരങ്ങിലും പിന്നണിയിലും വിരുത് കാട്ടി കൊച്ചു പെണ്‍കുട്ടികള്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thrissur,News,Children,school,Kerala,
തൃശൂര്‍: (www.kvartha.com) കുന്നിടിച്ച് പായുന്ന ജെസിബി, കോടാലിക്ക് ഇരയാകുന്ന മരങ്ങള്‍, ചത്ത് വീഴുന്ന പക്ഷികള്‍, നിരത്തില്‍ ചീറിപ്പായുന്ന മണല്‍ ലോറികള്‍ ...... കണ്ണിനും കാതിനും നവ്യാനുഭവമൊരുക്കി കുരുന്നുകള്‍. ആശയം വാചകങ്ങളില്‍ ചുരുക്കാതെ ദൃശ്യ ശബ്ദ വിന്യാസത്തിലൂടെ വേദിയിലെത്തിയ 'ഉറവകള്‍ ഉണ്ടായിരുന്നു' എന്ന നാടകമാണ് രംഗാവിഷ്‌ക്കാരം കൊണ്ട് ശ്രദ്ധ നേടിയത്. അവതരണത്തിലെ വ്യത്യസ്തതയാലും മികവ് കൊണ്ടും മത്സരത്തില്‍ നാടകം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Children excelled in drama, Thrissur, News, Children, School, Kerala

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ അരങ്ങേറിയ യു പി വിഭാഗം നാടക മത്സരത്തില്‍ ഗവ.യു പി സ്‌കൂള്‍ വരടിയം അവതരിപ്പിച്ച 'ഉറവകള്‍ ഉണ്ടായിരുന്നു' എന്ന നാടകമാണ് മികച്ച നിലവാരം പുലര്‍ത്തിയത്.

Children excelled in drama, Thrissur, News, Children, School, Kerala

കേരളം നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ തുടങ്ങി സമൂഹത്തിന്റെ സ്വാര്‍ഥ താല്പര്യങ്ങള്‍ വരെ നാടകത്തിലൂടെ കുട്ടികള്‍ തുറന്നു കാണിച്ചു. രൂക്ഷമായ കുടിവെള്ള, മാലിന്യ പ്രശ്‌നങ്ങള്‍ ഉള്‍പെടെ സമകാലിക സംഭവങ്ങളെ തുറന്നു കാട്ടുന്നതായിരുന്നു നാടകം. കൊച്ചു കുട്ടികള്‍ വളരെ തന്മയത്തത്തോടെയാണ് നാടകം അവതരിപ്പിച്ചത്.

ഒ എന്‍ വിയുടെ ഭൂമിക്കൊരു ചരമഗീതം, സുഗതകുമാരിയുടെ 'ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി..' തുടങ്ങി കവിതാശകലങ്ങളും നാടകത്തിന്റെ ഭാഗമായി. വല്ലച്ചിറ നാടകദ്വീപിന്റെ ഭാഗമായ സുമേഷ് മണിതറയാണ് നാടകത്തിന്റെ രംഗാവിഷ്‌കാരം നടത്തിയത്.

ജി യു പി എസ് അധ്യാപിക സിന്ധു സെല്‍വരാജിന്റെ നേതൃത്വത്തില്‍ ഏഴു പെണ്‍കുട്ടികള്‍ സ്റ്റേജിലും മൂന്നുപേര്‍ സൗണ്ട് നിയന്ത്രണം നടത്തിയും നാടകത്തിന്റെ സമ്പൂര്‍ണ കൈയടക്കം കുരുന്നുകളില്‍ തന്നെയായിരുന്നു. നാടക ക്യാംപിന്റെ ഭാഗമായി രൂപപ്പെട്ട പ്രമേയം ആയിരുന്നു ഈ നാടകമെന്ന് സുമേഷ് പറഞ്ഞു.

Keywords: Children excelled in drama, Thrissur, News, Children, School, Kerala.

Post a Comment