Cardamom | കര്‍ഷകരെ ആശങ്കയിലാക്കി എലക്കായുടെ വിലയിടിഞ്ഞു; തകര്‍ച പരിഹരിക്കാന്‍ സ്പൈസസ് ബോര്‍ഡ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി

 




തിരുവനന്തപുരം: (www.kvartha.com) കര്‍ഷകരെ ആശങ്കയിലാക്കി എലക്കായുടെ വിലയിടിഞ്ഞു. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള വിലയാണ് ഏലക്കായ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. എലക്കായുടെ വിലയിടിഞ്ഞതോടെ ഏല കര്‍ഷകര്‍ മാത്രമല്ല കച്ചവടക്കാരും പ്രതിസന്ധിയിലായി. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഏലച്ചെടികള്‍ വ്യാപകമായി നശിച്ചതും പ്രതിസന്ധി സൃഷ്ടിച്ചു. പ്രശ്നത്തില്‍ അടിയന്തരമായി സര്‍കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

രണ്ടുവര്‍ഷം മുമ്പ് കിലോഗ്രാമിന് 5000 രൂപ വില കിട്ടിയിരുന്നത് ഇപ്പോള്‍ 900 ലേക്ക് കുത്തനെ ഇടിഞ്ഞു. വിലത്തകര്‍ച്ച പരിഹരിക്കാന്‍ സ്പൈസസ് ബോര്‍ഡ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. 
കേരളത്തില്‍ 40000 ഹെക്ടര്‍ സ്ഥലത്ത് ഏലം കൃഷിയുണ്ടെന്നാണ് സ്പൈസസ് ബോര്‍ഡ് കണക്ക്. ഇതില്‍ ഭൂരിഭാഗവും ഇടുക്കിയില്‍. ചെറുതും വലുതുമായ പതിനായിരക്കക്കിന് കര്‍ഷകരുമുണ്ട്. 

Cardamom | കര്‍ഷകരെ ആശങ്കയിലാക്കി എലക്കായുടെ വിലയിടിഞ്ഞു; തകര്‍ച പരിഹരിക്കാന്‍ സ്പൈസസ് ബോര്‍ഡ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി


കോവിഡിനെ തുടര്‍ന്ന് 2020 ല്‍ ഏലം കയറ്റുമതി 1850 ടണായി കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഉല്‍പാദിപ്പിച്ച 20570 ടണില്‍ 6400 ടണ്‍ മാത്രമാണ് കയറ്റി അയക്കാനായത്. ഉല്‍പാദന ചെലവിന് ആനുപാതികമായി കിലോയ്ക്ക് 2000 രൂപയെങ്കിലും കിട്ടണം.

കീടനാശിനികളുടെയും രാസ വളത്തിന്റെയും വില ഇരട്ടിയായി. തൊഴിലാളികളുടെ കൂലിയും കൂടി. ലേല കേന്ദ്രങ്ങള്‍ വിലയിടിക്കുന്നത് തടയാനും സ്പൈസസ് ബോര്‍ഡിന് ആകുന്നില്ല. വില ഉയര്‍ന്നു നിന്നപ്പോള്‍ നിരവധി കര്‍ഷകരാണ് തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയത്. വായ്പയെടുത്തും മറ്റും കൃഷി ചെയ്തവര്‍ കടത്തിലാണെന്ന് ആശങ്കയറിയിക്കുന്നു.

Keywords:  News,Kerala,State,Thiruvananthapuram,Farmers,Agriculture,Price,Top-Headlines,Business,Finance, Cardamom price falls 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia