SWISS-TOWER 24/07/2023

Actor Bala | അഭ്യൂഹങ്ങളെ കാറ്റില്‍ പറത്തി ഭാര്യ എലിസബത്തിനൊപ്പമുള്ള പുതിയ വീഡിയോയുമായി നടന്‍ ബാല

 


ADVERTISEMENT


ചെന്നൈ:  (www.kvartha.com) നടന്‍ ബാലയും ഭാര്യ എലിസബത്തുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇരുവരും വിവാഹമോചിതരായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ, ഇത്തരത്തിലുള്ള എല്ലാ അഭ്യൂഹങ്ങളെയും കാറ്റില്‍ പറത്തി ഭാര്യ എലിസബത്തിനൊപ്പമുള്ള പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല. 
Aster mims 04/11/2022

'എന്റെ കൂളിങ് ഗ്ലാസ് ഒരാള്‍ വന്ന് അടിച്ച് മാറ്റി.... അയാള്‍ ആരാണെന്ന് നിങ്ങള്‍ക്ക് ഞാന്‍ കാണിച്ച് തരാം' എന്നുപറഞ്ഞുകൊണ്ട് ബാല എലിസബത്തിനെ ക്യാമറയ്ക്ക് മുന്നിലേക്ക് ക്ഷണിക്കുകയാണ്. തുടര്‍ന്ന് വിജയ്യുടെ 'വാരിസ്' എന്ന ചിത്രത്തിലെ രഞ്ജിതമേ എന്ന ഗാനത്തിനൊപ്പം ഭാര്യയെ ചേര്‍ത്ത് പിടിച്ച് താരം  ചുവടുവയ്ക്കുന്നു. എന്റെ എലിസബത്ത് എന്റേതുമാത്രം എന്ന തലക്കെട്ടോടെയാണ് ബാല വീഡിയോ ഫേസ്ബുകില്‍ പങ്കുവെച്ചിരിക്കുന്നത്. 

Actor Bala | അഭ്യൂഹങ്ങളെ കാറ്റില്‍ പറത്തി ഭാര്യ എലിസബത്തിനൊപ്പമുള്ള പുതിയ വീഡിയോയുമായി നടന്‍ ബാല


ആര്‍ക്കും നിങ്ങളെ തടഞ്ഞുനിര്‍ത്താനാവില്ല, ട്രെന്‍ഡിങ് എന്നാണ് നടന്‍ ടിനി ടോം കമന്റ് ചെയ്തത്. രണ്ടുപേരെയും ഒരുമിച്ചുകണ്ടതില്‍ സന്തോഷമുണ്ടെന്ന നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.

അതേസമയം, ഉണ്ണി മുകുന്ദനെ നായകനാക്കി അനൂപ് പന്തളം സംവിധാനം ചെയ്യുന്ന 'ഷെഫീക്കിന്റെ സന്തോഷം' ആണ് ബാല അഭിനയിക്കുന്ന പുതിയ മലയാളചിത്രം. വ്യത്യസ്തമായ വേഷപ്പകര്‍ചയിലാണ് ബാല ഈ സിനിമയില്‍ എത്തുന്നത്. ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ ബാലയുടെ സംഭാഷണങ്ങളും രംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.




Keywords:  News,National,chennai,Actor,Video,Social-Media,Entertainment,Cinema,Malayalam, Mollywood, Latest-News, Facebook, Actor Bala and wife Elizabeth's new viral video 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia