Shootout | അസം - മേഘാലയ അതിര്‍ത്തിയിലെ വെടിവെപ്പ്; വനം വകുപ്പ് ഉദ്യോഗസ്ഥനടക്കം 6 പേര്‍ കൊല്ലപ്പെട്ടു; 7 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം തടഞ്ഞു
Nov 22, 2022, 16:19 IST
ADVERTISEMENT
ഗുവാഹതി: (www.kvartha.com) അസം മേഘാലയ അതിര്‍ത്തിയിലെ വെടിവെപ്പില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. അനധികൃതമായി മരം മുറിച്ച് കടത്തുന്നത് വനം വകുപ്പ് തടഞ്ഞപ്പോഴാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് മേഖലയില്‍ നിന്നുള്ള വിവരം.
പുലര്‍ചെ നാല് മണിയോടെ മുക്രോയിലാണ് സംഭവം. പ്രദേശത്ത് വലിയ തോതില്‍ ജനരോഷം ഉയര്‍ന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്.
പൊലീസ് പറയുന്നത്: മരവുമായി പോയ ട്രക് അസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടും നിര്‍ത്താതെ മുന്നോട്ട് പോയതാണ് സംധര്‍ഷത്തിന് കാരണം. ഈ സമയത്ത് വാഹനത്തിന്റെ ടയറിന് ഉദ്യോഗസ്ഥര്‍ വെടിവെച്ചു. തുടര്‍ന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ചിലര്‍ ഓടി രക്ഷപ്പെട്ടു. മുറിച്ച മരവുമായി ഒരു ട്രക് അസം വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അഞ്ച് മണിയോടെ ഒരു വലിയ ആള്‍കൂട്ടം സംഘടിച്ച് സ്ഥലത്തെത്തി. ഇവര്‍ മേഘാലയയില്‍ നിന്നുള്ളവരായിരുന്നു. പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ അസം ഉദ്യോഗസ്ഥരെ തടഞ്ഞു. വീണ്ടും വെടിവെപ്പും സംഘര്‍ഷവും ഉണ്ടായി. ഇതിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥനടക്കം നാല് പേര്‍ കൊല്ലപ്പെട്ടത്. ബിദ്യാസിങ് ലഖ്‌തെ എന്നാണ് കൊല്ലപ്പെട്ട അസം വനം വകുപ്പ് ഹോം ഗാര്‍ഡിന്റെ പേര്. ഇദ്ദേഹം കൊല്ലപ്പെട്ടത് എങ്ങിനെയെന്ന് വ്യക്തമല്ല.
കൊല്ലപ്പെട്ട മറ്റുള്ളവര്‍ പ്രദേശത്തെ ഖാസി സമുദായ അംഗങ്ങളാണെന്നാണ് പുറത്ത് വരുന്ന വിവരം. ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. വനമേഖലയ്ക്ക് അകത്തുള്ള ഒരിടത്തുവച്ചാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസ് സേന സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,Assam,Top-Headlines,Crime,Shoot,Killed,Shoot dead,Police,Internet,Latest-News, 6 Killed In Assam-Meghalaya Border Firing, Internet Shut In 7 Districts

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.