Arrested | '20 കാരിയെ വിവാഹ വാഗ്ദാനം നല്‍കി 2 വര്‍ഷത്തോളം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചശേഷം ഒഴിവാക്കി മുങ്ങി'; 28 കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) 20 കാരിയെ വിവാഹ വാഗ്ദാനം നല്‍കി രണ്ടു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചശേഷം ഒഴിവാക്കി മുങ്ങിയെന്ന പരാതിയില്‍ 28 കാരന്‍ അറസ്റ്റില്‍. ചാരുംമൂടിന് സമീപം നൂറനാട് സ്വദേശിയായ ഇരുപതുകാരിയുടെ പരാതിയിലാണ് അടൂര്‍ സ്വദേശി സാജനെ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ആറുമാസമായി ഇയാള്‍ ഒളിവിലായിരുന്നു.
Aster_MIMS

Arrested | '20 കാരിയെ വിവാഹ വാഗ്ദാനം നല്‍കി 2 വര്‍ഷത്തോളം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചശേഷം ഒഴിവാക്കി മുങ്ങി'; 28 കാരന്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

2020 ജനുവരി മുതല്‍ ആണ് പ്രതി പീഡനം തുടങ്ങിയത്. യുവതിയുടെ മൊബൈല്‍ ഫോണ്‍നമ്പര്‍ കൈക്കലാക്കിയശേഷം ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തുകയും വിവാഹവാഗ്ദാനം നല്‍കുകയുമായിരുന്നു. 14 മാസത്തോളം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഒഴിവാക്കി മുങ്ങി.

നൂറനാട് എസ് എച് ഒ പി ശ്രീജിതിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പുനലൂരിലെ തുണിക്കടയില്‍ സെയില്‍സ്മാനായ പ്രതിയെ പിടികൂടിയത്. മാവേലിക്കര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Youth arrested for molestation case, Pathanamthitta, News, Local News, Police, Arrested, Molestation, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia