Arrested | മാലമോഷണ കേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
Oct 13, 2022, 22:28 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ബൈകിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ചുപറിച്ചു രക്ഷപ്പെട്ടു ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ രണ്ട് വാറന്റ് കേസില്‍ ആലക്കോട് പൊലീസ് പിടികൂടി.
പയ്യന്നൂരും ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലും പിടികിട്ടാപ്പുള്ളിയായിരുന്ന പഴയങ്ങാടി സ്വദേശി യദുകൃഷ്ണനാ(34)ണ് ആലക്കോട് പൊലീസ് ഇന്‍സ്പക്ടെര്‍ എം പി വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. ഒളിവില്‍ കഴിയുന്നതിനിടെ ഇയാള്‍ പെരിങ്ങോം പൊലീസ് സ്റ്റേഷന് പരിധിയിലെ അരവഞ്ചാലില്‍ വെച്ചാണ് പൊലീസ് പിടിയിലാകുന്നത്.
നിരവധി മാല മോഷണ കേസിലെ പ്രതിയായ ഇയാളെ പയ്യന്നൂര്‍, ഹൊസ്ദുര്‍ഗ് കോടതികള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
keywords: Kerala, Karnataka, News, Theft, Top-Headlines, Arrested, Case, Police, Young man arrested
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

