VD Satheesan | പ്രതിപക്ഷം അന്നേ പറഞ്ഞത് ഗവര്‍ണര്‍ ഇപ്പോള്‍ പറയുന്നു: വി ഡി സതീശന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സംസ്ഥാന സര്‍കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്ക് കൂട്ടുനിന്ന ഗവര്‍ണര്‍ ഇപ്പോള്‍ ചെയ്ത തെറ്റ് തിരുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 
        
VD Satheesan | പ്രതിപക്ഷം അന്നേ പറഞ്ഞത് ഗവര്‍ണര്‍ ഇപ്പോള്‍ പറയുന്നു: വി ഡി സതീശന്‍

പിന്‍വാതില്‍ നിയനം തകൃതിയായി നടത്തുന്നതിന് വേണ്ടിയാണ് സര്‍കാര്‍ സ്വന്തക്കാരെയും ഇഷ്ടക്കാരെയും വൈസ് ചാന്‍സിലറാക്കിയതെന്ന് പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയതാണ്. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഇപ്പോള്‍ വി സി മാരെ മാറ്റുന്നതിന് ഉത്തരവിട്ടതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ സംസ്ഥാനത്തെ ഒന്‍പത് വൈസ് ചാന്‍സലര്‍മാര്‍ തിങ്കളാഴ്ച രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ രംഗത്തെത്തി.

രാജി നല്‍കിയില്ലെങ്കില്‍ എന്താണ് നടപടിയെന്ന് നോക്കട്ടെ. ഗവര്‍ണര്‍ക്ക് വിസിമാരെ പുറത്താക്കാം, പക്ഷേ അതിന് മാനദണ്ഡമുണ്ട്. ഗവര്‍ണറുടെ നടപടി സര്‍വകലാശാലകളില്‍ അനിശ്ചിതത്വം ഉണ്ടാക്കുമെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

വിസി നിയമനവുമായി ബന്ധപ്പെട്ട് എന്റെ കേസ് ഇപ്പോള്‍ സുപ്രീം കോടതിയിലുണ്ട്. കോടതി പറയട്ടെ. അതനുസരിച്ച് നീങ്ങാം. പുറത്താക്കാനുള്ള ഓര്‍ഡര്‍ വരട്ടെ എന്നിട്ട് തീരുമാനിക്കാം. രാജിവയ്ക്കില്ല. പിരിച്ചു വിടണമെങ്കില്‍ അങ്ങനെ ചെയ്യാം. ഇന്‍ഡ്യയില്‍ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല.'- ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.
Aster mims 04/11/2022

Keywords:  Latest-News, Kerala, Kannur, Top-Headlines, Political-News, Politics, Congress, University, Governor, V.D Satheeshan, What the opposition said then, the governor is now saying: VD Satheesan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script