Arrested | ബസില്‍ നിന്നും മയക്കുമരുന്ന് ഉപയോഗിച്ചെന്ന സംഭവം: രണ്ടു ജീവനക്കാരെ അറസ്റ്റു ചെയ്തു

 


തലശേരി: (www.kvartha.com) കൂത്തുപറമ്പ് പുറക്കളത്ത് നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍ നിന്നും മയക്ക്മരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായ രണ്ടുജീവനക്കാരെ പൊലീസ് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതിനു ശേഷം വടകര നാര്‍കോടിക്ക് കോടതിയില്‍ ഹാജരാക്കി നിയമനടപടികള്‍ സ്വീകരിക്കും. 
 
Arrested | ബസില്‍ നിന്നും മയക്കുമരുന്ന് ഉപയോഗിച്ചെന്ന സംഭവം: രണ്ടു ജീവനക്കാരെ അറസ്റ്റു ചെയ്തു


ജരവപേരാവൂര്‍ സ്വദേശി പി വി അശ്വിന്‍, മമ്പറം സ്വദേശി കെ ഷബീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ നിന്ന് ഒരു ഗ്രാമോളം എംഡിഎംഎയും 10 ഗ്രാമോളം കഞ്ചാവും പിടികൂടി. കൂത്തുപറമ്പ് എ സി പി പ്രദീപന്‍ കണ്ണിപ്പൊയിലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പ് സ്റ്റേഷന്‍  ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടിയത്.


Keywords: Kerala, Kannur, Thalassery, News, Drugs, Arrested, Police, Top-Headlines, Two youths were arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia