Woman Arrested | 'പ്രായപൂര്‍ത്തിയാകാത്ത ജൂനിയര്‍ വിദ്യാര്‍ഥിയെ വിവാഹം കഴിച്ചു'; ഗര്‍ഭിണിയായ കോളജ് വിദ്യാര്‍ഥിനി അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) തമിഴ്നാട്ടിലെ സേലം ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത ജൂനിയര്‍ വിദ്യാര്‍ഥിയെ വിവാഹം കഴിച്ചതിന് 20 കാരിയും ഗര്‍ഭിണിയുമായ കോളജ് വിദ്യാര്‍ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിലില്‍ കാണാതായ കൗമാരക്കാരനെ പിന്നീട് സീനിയര്‍ വിദ്യാര്‍ഥിനിക്കൊപ്പം താമസിക്കുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു.
               
Woman Arrested | 'പ്രായപൂര്‍ത്തിയാകാത്ത ജൂനിയര്‍ വിദ്യാര്‍ഥിയെ വിവാഹം കഴിച്ചു'; ഗര്‍ഭിണിയായ കോളജ് വിദ്യാര്‍ഥിനി അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയക്കുമെന്നും പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കോടതി യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി സേലം സിറ്റി പൊലീസ് കമീഷണര്‍ നജ്മുല്‍ ഹുദ പറഞ്ഞു.

മറ്റൊരു സംഭവത്തില്‍, സംസ്ഥാനത്തെ കടലൂര്‍ ജില്ലയില്‍ 16 വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് 17 വയസുള്ള ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. ബസ് സ്റ്റാന്‍ഡില്‍ വെച്ച് പെണ്‍കുട്ടിക്ക് താലി കെട്ടുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തത്. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് കുട്ടിയെ ജുവൈനല്‍ ഹോമിലേക്ക് അയച്ചു.

You Might Also Like:

Keywords:  Latest-News, National, Top-Headlines, Tamil Nadu, Molestation, Pregnant Woman, Crime, Complaint, Arrested, Chennai, Court, Tamil Nadu Woman, Pregnant, Arrested For Marrying Minor Classmate: Cops.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script