Chopper Crash | 'എന്റെ മകളെ പരിപാലിക്കൂ, അവൾക്ക് സുഖമില്ല'; കേദാർനാഥ് ഹെലികോപ്റ്റർ അപകടത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഭാര്യയോട് പൈലറ്റ് പറഞ്ഞ കാര്യങ്ങൾ പുറത്ത്

 


കേദാർനാഥ്: (www.kvartha.com) ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ചൊവ്വാഴ്ച ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റടക്കം ഏഴ് പേർ മരിച്ചിരുന്നു. ഇപ്പോഴിതാ ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പൈലറ്റ് കുടുംബവുമായി നടത്തിയ അവസാന സംഭാഷണത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. മരിക്കുന്നതിന് ഒരു ദിവസം മുമ്പ്, ഹെലികോപ്റ്റർ പൈലറ്റ് അനിൽ സിംഗ് ഭാര്യ ആനന്ദിതയുമായി സംസാരിച്ചപ്പോൾ, മകളുടെ ആരോഗ്യത്തെക്കുറിച്ച് പരാമർശിക്കുകയും അവളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 'എന്റെ മകളെ പരിപാലിക്കൂ. അവൾക്ക് സുഖമില്ല', പൈലറ്റ് ഭാര്യയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.                
                      
Chopper Crash | 'എന്റെ മകളെ പരിപാലിക്കൂ, അവൾക്ക് സുഖമില്ല'; കേദാർനാഥ് ഹെലികോപ്റ്റർ അപകടത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഭാര്യയോട് പൈലറ്റ് പറഞ്ഞ കാര്യങ്ങൾ പുറത്ത്

ഭർത്താവിന്റെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ താനും മകളും ന്യൂഡൽഹിയിലേക്ക് പോകുമെന്ന് ആനന്ദിത പറഞ്ഞു. 'തിങ്കളാഴ്‌ച ആയിരുന്നു ഞങ്ങളുടെ അവസാനത്തെ കോൾ. എന്റെ മകൾക്ക് സുഖമില്ല. അവളെ പരിപാലിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു;, ചലച്ചിത്ര എഴുത്തുകാരിയായ ആനന്ദിതയെ ഉദ്ധരിച്ച് പിടിഐ റിപോർട് ചെയ്തു. അനിൽ സിംഗ് (57) മുംബൈയിലെ അന്ധേരി പ്രാന്തപ്രദേശത്തുള്ള റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് താമസിച്ചിരുന്നത്. കിഴക്കൻ ഡൽഹിയിലെ ഷഹ്ദാര പ്രദേശത്തെ താമസക്കാരനായ സിംഗ് കഴിഞ്ഞ 15 വർഷമായി മുംബൈയിലാണ് താമസം.

കേദാർനാഥിൽ ദർശനത്തിനായി ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. ഇവരിൽ പലരും ഹെലികോപ്റ്ററിലാണ് കേദാർനാഥിലേക്ക് പോകുന്നത്. ഇവിടെ സ്വകാര്യ കംപനികളുടെ ഹെലികോപ്റ്ററുകൾ ഈ സേവനം നൽകുന്നു. ചൊവ്വാഴ്‌ച കേദാർനാഥിലെ ഗരുഡചട്ടിയിൽ നിന്നാണ് ആറ് പേരുമായി സ്വകാര്യ കംപനിയുടെ ഹെലികോപ്റ്റർ പറന്നുയർന്നത്, എന്നാൽ പറന്നതിന് തൊട്ടുപിന്നാലെ ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു.

Keywords: 'Take Care Of Daughter'; Pilot To Wife Day Before Kedarnath Chopper Crash, National, News, Top-Headlines, Latest-News, Uttarakhand, Helicopter, Pilot.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia