Suicide attempt | വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടെ അപീലില്‍ അനുകൂലവിധി ഉണ്ടായില്ല; ഹൈകോടതി കെട്ടിടത്തില്‍ നിന്നും ചാടാന്‍ ശ്രമിച്ച് യുവാവ്; പിന്നീട് സംഭവിച്ചത്

 


കൊച്ചി: (www.kvartha.com) വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടെ അപീലില്‍ അനുകൂലവിധി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഹൈകോടതി കെട്ടിടത്തില്‍ നിന്നും ചാടി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്. ഹൈകോടതി കെട്ടിടത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച ചിറ്റൂര്‍ സ്വദേശി വിനു ആന്റണിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഇയാള്‍ നിലവില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യംചെയ്ത് വരികയാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ബുധനാഴ്ച രാവിലെയാണ് ഹൈകോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹമോചനക്കേസിലെ ജീവനാംശം നല്‍കുന്നത് സംബന്ധിച്ച വിനു ആന്റണിയുടെ അപീലായിരുന്നു കോടതി പരിഗണിച്ചിരുന്നത്. 

Suicide attempt | വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടെ അപീലില്‍ അനുകൂലവിധി ഉണ്ടായില്ല; ഹൈകോടതി കെട്ടിടത്തില്‍ നിന്നും ചാടാന്‍ ശ്രമിച്ച് യുവാവ്; പിന്നീട് സംഭവിച്ചത്


നേരത്തേ ഇയാള്‍ക്ക് കുടുംബ കോടതിയില്‍നിന്നും വിവാഹമോചനം ലഭിച്ചിരുന്നു. എന്നാല്‍, മുന്‍ഭാര്യക്ക് ജീവനാംശം നല്‍കുന്നത് ഒഴിവാക്കാനാണ് അപീല്‍ നല്‍കിയത്. അപീലില്‍ അനുകൂല വിധിയുണ്ടാകാത്തതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് വിവരം.

മുന്‍പും ഹൈകോടതില്‍ ആത്മഹത്യ ഉണ്ടായിട്ടുണ്ട്. മുകള്‍നിലയില്‍ ആളെ കണ്ട സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വിനു ആന്റണിയുടെ ജീവന്‍ രക്ഷിച്ചത്.

Keywords: Suicide attempt in Kerala High court building, Kochi, News, Suicide Attempt, High Court of Kerala, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia