Stray dog | തെരുവുനായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോര്‍ടം നടത്തി
Oct 19, 2022, 21:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ഒരാഴ്ച മുമ്പ് പയ്യന്നൂരില്‍ നിരവധി ആളുകളെ കടിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ തല്ലിക്കൊന്ന തെരുവുനായയുടെ ജഡം നഗരസഭാ അധികാരികളുടെ സഹായത്തോടെ വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോര്‍ടം നടത്തി. തൃശൂരുള്ള മൃഗ ക്ഷേമ സംഘടനയുടെ പരാതിയെത്തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് ഇന്‍സ്പെക്റുടെ ആവശ്യപ്രകാരം മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂര്‍ റീജിയണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലെ വിദഗ്ദരാണ് നടപടികള്‍ സ്വീകരിച്ചത്.
നായയെ മറവു ചെയ്ത മുന്‍സിപാലിറ്റി ജീവനക്കാരുടെ സഹായത്തോടെ നായയെ പുറത്തെടുത്തു. നാടിന് ഭീഷണിയായ നായയുടെ ശല്യം ഒഴിവാക്കിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയ പ്രദേശവാസികളെ അനുനയിപ്പിക്കാന്‍ അഡീഷണല്‍ എസ്‌ഐ രമേശന്‍ സ്ഥലത്തെത്തി. ലാബിന്റെ ഡെപ്യൂടി ഡയറക്ടര്‍ ഡോ. കെജെ വര്‍ഗീസ്, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. സന്തോഷ് കുമാര്‍, വെറ്ററിനറി സര്‍ജന്‍ ഡോ. രഞ്ജിനി എആര്‍, ലാബ് ടെക്നീഷ്യന്‍ രവീന്ദ്രന്‍ പി എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

Keywords: Latest-News, Kerala, Kannur, Top-Headlines, Animals, Stray-Dog, Dog, Complaint, Stray dog's body exhumed and post-mortem conducted.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.