SpiceJet | സ്പൈസ് ജെറ്റിന് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി; ഒക്ടോബര്‍ 30 മുതല്‍ പൂര്‍ണ ശേഷിയോടെ പ്രവര്‍ത്തിക്കും

 


ന്യൂഡെല്‍ഹി: (www.kvartha.com) സ്വകാര്യ വിമാന കംപനിയായ സ്പൈസ് ജെറ്റിന് നേരത്തെ ഏര്‍പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) പിന്‍വലിച്ചു. ഒക്ടോബര്‍ 30 മുതല്‍ മുഴുവന്‍ ശേഷിയിലും വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കി.
       
SpiceJet | സ്പൈസ് ജെറ്റിന് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി; ഒക്ടോബര്‍ 30 മുതല്‍ പൂര്‍ണ ശേഷിയോടെ പ്രവര്‍ത്തിക്കും

ഡിജിസിഎ ജൂലൈ 27-ന് സ്പൈസ്ജെറ്റ് വിമാനങ്ങള്‍ക്ക് എട്ട് ആഴ്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു, അത് പിന്നീട് സെപ്റ്റംബര്‍ 21-ന് നീട്ടുകയും ചെയ്തു. സ്പൈസ് ജെറ്റിന്റെ 4,192 ല്‍ നിന്ന് 2,000-ത്തിലധികം വിമാനങ്ങള്‍ക്ക് മാത്രമേ സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിരുന്നുള്ളൂ.

സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കംപനി അഭിമുഖീകരിക്കുന്നത് തുടരുന്ന സമയത്താണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. കോക്പിറ്റിലും ക്യാബിനിലും പുക നിറഞ്ഞതിനെ തുടര്‍ന്ന് സ്പൈസ് ജെറ്റിന്റെ 14 ക്യു 400 വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 18 ന് ഡിജിസിഎ പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. ഗുരുഗ്രാം ആസ്ഥാനമായുള്ള കംപനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി വിവരമുണ്ട്.

Keywords:  Latest-News, National, Top-Headlines, New Delhi, Flight, Spice Jet, Airport, Air Plane, SpiceJet To Operate At Full Capacity From October 30, Restrictions Lifted.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia