SWISS-TOWER 24/07/2023

BCCI President | 'ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിക്ക് രണ്ടാമതും അവസരം ലഭിക്കാത്തത് ബിജെപിയിൽ ചേരാത്തത് കൊണ്ട്'; ആരോപണവുമായി തൃണമൂൽ കോൺഗ്രസ്; 'ജയ് ഷാ വീണ്ടും സെക്രടറിയാവുന്നത് ഉദാഹരണം

 


ADVERTISEMENT

കൊൽകത: (www.kvartha.com) സൗരവ് ഗാംഗുലിക്ക് പകരം ബിസിസിഐ അധ്യക്ഷനായി റോജർ ബിന്നി നിയമിക്കപ്പെടുമെന്ന റിപോർടുകൾക്കിടെ, ഗാംഗുലിയെ പാർടിയിൽ ചേർക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ബിജെപി അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിക്കുന്നതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ജനപ്രീതിയുള്ള ഗാംഗുലി പാർടിയിൽ ചേരുമെന്ന സന്ദേശം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ ബിജെപി ശ്രമിച്ചിരുന്നുവെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പറഞ്ഞു.                      
                             
BCCI President | 'ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിക്ക് രണ്ടാമതും അവസരം ലഭിക്കാത്തത് ബിജെപിയിൽ ചേരാത്തത് കൊണ്ട്'; ആരോപണവുമായി തൃണമൂൽ കോൺഗ്രസ്; 'ജയ് ഷാ വീണ്ടും സെക്രടറിയാവുന്നത് ഉദാഹരണം
                 
ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായ്ക്ക് ബിസിസിഐ സെക്രടറിയായി രണ്ടാം തവണയും തുടരാമെന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഉദാഹരണമാണെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു. ഗാംഗുലിയെ പിന്തുണച്ചുകൊണ്ട് തൃണമൂൽ എംപി സന്താനു സെൻ, എന്തുകൊണ്ടാണ് ബിസിസിഐ പ്രസിഡന്റിന് രണ്ടാം അവസരം ലഭിക്കാത്തതെന്ന് ചോദിച്ചു. എന്നാൽ ഗാംഗുലിയെ പാർടിയിൽ ചേർക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും ബിജെപി വ്യക്തമാക്കി.

1983 ലോകകപ് നേടിയ ടീമിലെ അംഗമായ റോജർ ബിന്നി ചൊവ്വാഴ്ച ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപിച്ചു, ഒക്ടോബർ 18 ന് മുംബൈയിൽ നടക്കുന്ന ബോർഡിന്റെ വാർഷിക പൊതുയോഗത്തിൽ അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് വിവരം. ജയ് ഷായും നാമനിർദ്ദേശ പത്രിക സമർപിച്ചിട്ടുണ്ട്, മറ്റൊരു സ്ഥാനാർഥി ഇല്ലെങ്കിൽ തുടർചയായി രണ്ടാം തവണയും ബിസിസിഐ സെക്രടറിയായി തുടരും. ഐസിസി ബോർഡിൽ ഇൻഡ്യയുടെ പ്രതിനിധിയായി ഗാംഗുലിക്ക് പകരം ജയ് ഷാ എത്തുമെന്നാണ് റിപോർട്.

Keyworrds: Sourav Ganguly Didn't Join BJP, So No BCCI 2nd Term, Alleges Trinamool, National,Kolkata,News,Top-Headlines,Latest-News,BJP,Politics,Political party.


Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia