M Sivasankar | ഇഡി പ്രവര്‍ത്തിക്കുന്നത് കേന്ദ്ര സര്‍കാരിന്റെ രാഷ്ട്രീയ ഉപകരണമായെന്ന് എം ശിവശങ്കര്‍; ഗുരുതര ആരോപണങ്ങളുമായി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം; ഹര്‍ജി നല്‍കിയത് കേസ് ബെംഗ്‌ളൂറിലേക്ക് മാറ്റണമെന്ന ആവശ്യത്തിനെതിരെ

 


ന്യൂഡെല്‍ഹി: (www.kavrtha.com) നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തുടര്‍വിചാരണ ബെംഗ്‌ളൂറിലേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തിനെതിരെ കേസില്‍ കുറ്റാരോപിതനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രടറിയുമായ എം ശിവശങ്കര്‍ സുപ്രീം കോടതിയില്‍. കേസില്‍ കേന്ദ്ര സര്‍കാരിന്റെ രാഷ്ട്രീയ ഉപകരണം ആയാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നും ഇഡിയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജി കേന്ദ്രസര്‍കാരിനെ സന്തോഷിപ്പിക്കാനെന്നും ശിവശങ്കര്‍ ആരോപിച്ചു.
          
M Sivasankar | ഇഡി പ്രവര്‍ത്തിക്കുന്നത് കേന്ദ്ര സര്‍കാരിന്റെ രാഷ്ട്രീയ ഉപകരണമായെന്ന് എം ശിവശങ്കര്‍; ഗുരുതര ആരോപണങ്ങളുമായി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം; ഹര്‍ജി നല്‍കിയത് കേസ് ബെംഗ്‌ളൂറിലേക്ക് മാറ്റണമെന്ന ആവശ്യത്തിനെതിരെ

കേരളത്തിലെ ഭരണ-രാഷ്ട്രീയ നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും സുപ്രീം കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ അദ്ദേഹം പറയുന്നു. കേസിന്റെ വിചാരണ സമയത്ത് മാപ്പ് സാക്ഷിയാക്കാമെന്ന ഇഡിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെന്നും സ്വപ്നയുമായി ഗൂഢാലോചന നടത്തിയാണ് ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയതെന്നും ശിവശങ്കര്‍ ആരോപിക്കുന്നു.

2021 മാര്‍ചില്‍ കസ്റ്റംസ് കമീഷണര്‍ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി, മന്ത്രിസഭയിലെ മൂന്ന് അംഗങ്ങള്‍, നിയമസഭാ സ്പീകര്‍ എന്നിവര്‍ക്കെതിരെ മൊഴി നല്‍കിയതായി പറയുന്നുണ്ടെന്നും തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഇത് ചോര്‍ത്തി നല്‍കിയതായും എന്നാല്‍ കഴിഞ്ഞ 18 മാസമായി നടപടി എടുക്കാത്തത് ഒരു തെളിവുകളും ലഭിക്കത്തതിനാലാവുമെന്ന് സത്യവാങ്മൂലത്തിലുണ്ട്.

സമീപകാലത്ത് ഒന്നും വിചാരണ ആരംഭിക്കാന്‍ ഇടയില്ലാത്ത കേസിലാണ് ട്രാന്‍സ്ഫര്‍ ഹര്‍ജിയുമായി ഇഡി സുപ്രീംകോടതിയെ സമീപിച്ചതെന്നും ശിവശങ്കര്‍ വ്യക്തമാക്കുന്നു. സ്വപ്ന സുരേഷിനെ വിമര്‍ശിച്ച് സംസ്ഥാന സര്‍കാരും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

Keywords:  Latest-News, National, Top-Headlines, Supreme Court of India, Court, Central Government, Government-of-India, BJP, Bangalore, M Sivasankar, Sivasankar approaches SC against ED's plea.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia